മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശ സംരക്ഷണവും ഉറപ്പാക്കുന്ന സമഗ്ര ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് വയോജനങ്ങള്‍ക്കായി ഒരു വകുപ്പും ഇത്തരത്തില്‍ ഒരു ബില്ലും അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രി ബില്ല് സഭയില്‍ അവതരിപ്പിക്കും.
ആരോഗ്യ മേഖലയിലെ വിവിധവിഷയങ്ങളും ദേശീയ പാത വികസനവും ശ്രദ്ധ ക്ഷണിക്കലിലൂടെ സഭയില്‍ ചര്‍ച്ചയാകും. തീരസംരക്ഷണ നിയമവുമായിബന്ധപ്പെട വിഷയവും ഇന്ന് സഭയുടെ പരിഗണനയില്‍ വരും. പ്രതിപക്ഷം പതിവുപോലെ ഇന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും.