തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റാൻ കേരള നിയമസഭയിൽ പ്രമേയം. മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ നാളെ പ്രമേയം അവതരിപ്പിക്കും. എൽഡിഎഫും പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് വിവരം.
യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള രണ്ടാം നിയമസഭാ സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. 9 ദിവസത്തേക്കാണ് സഭ സമ്മേളിക്കുന്നത്. വയോജനക്ഷേമ ബിൽ ഉൾപ്പെടെ സുപ്രധാന നിയമനിർമ്മാണങ്ങൾ ഈ സമ്മേളനകാലയളവിൽ ഉണ്ടാകും.
ഗ്യാനേഷ് കുമാറിനെ മാറ്റാൻ കേരള നിയമസഭയിൽ പ്രമേയം; മുഖ്യമന്ത്രി നാളെ അവതരിപ്പിക്കും