Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്; ഗ്യാനേഷിനെ പുറത്താക്കും വരെ സമരം തുടരുമെന്ന് കെ സി വേണുഗോപാല്‍ എംപി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്; ഗ്യാനേഷിനെ പുറത്താക്കും വരെ സമരം തുടരുമെന്ന് കെ സി വേണുഗോപാല്‍ എംപി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കുന്നത് വരെ കോണ്‍ഗ്രസിന്റെ സമരം ശക്തമായി തുടരുമെന്ന് സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പൂര്‍ണ്ണമായും നിഷ്പക്ഷവും സുതാര്യവുമാകുന്നത് വരെ സമരരംഗത്തുനിന്ന് പിന്നോട്ടില്ലെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തുടനീളം എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ അടിസ്ഥാനത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായി നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ചുള്ള ചെറിയൊരു ഇടവേള മാത്രമാണ് നിലവിലുണ്ടായിരുന്നത്. നവംബര്‍ 1-ന് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച റാലി സമീപകാലത്തെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച പ്രതിഷേധങ്ങളിലൊന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെയുള്ള ഈ പോരാട്ടം വഴിയിലുപേക്ഷിച്ച് മടങ്ങില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ നിന്നും വ്യാപകമായി പേരുകള്‍ നീക്കം ചെയ്യുന്നത് സാധാരണക്കാരായ പൗരന്മാരുടെ ജനാധിപത്യപരമായ വോട്ടവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. വോട്ടര്‍ ഐ.ഡി പലവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അത്യാവശ്യമായ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ജനങ്ങളെ സാരമായി ബാധിക്കും. ഇതിനെ പ്രതിരോധിക്കാന്‍ വരും ഒന്നര മാസത്തിനുള്ളില്‍ പഞ്ചായത്ത് തലം മുതല്‍ രാജ്യവ്യാപകമായി 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' (വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ) എന്ന പേരില്‍ ശക്തമായ പ്രചാരണ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിടുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു.

Related articles

See all
Popular News

നോട്ട് നിരോധനത്തിന് 10 വര്‍ഷം: ലക്ഷ്യങ്ങള്‍ പാളി, ജനദുരിതം ബാക്കി

Popular News

ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരം; വായു ഗുണനിലവാര സൂചിക 400 കടന്നു, നിയന്ത്രണങ്ങള്‍ ക...

Popular News

രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്ക്ക് ബി.ജെ.പി ഭരണത്തില്‍ കനത്ത ആഘാതമേറ്റു; തിരിച്ചുവരവിന്...

Popular News

ലോറന്‍സ് ബിഷ്‌ണോയ് സംഘാംഗമായ കുപ്രസിദ്ധ കുറ്റവാളി 'ഹാരി ബോക്‌സര്‍' അമേരിക്കയില്‍ പിടിയിൽ

Save your stories

Sign in