Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ദുരൂഹം, മുഖ്യമന്ത്രി മൗനം വെടിയണം; സിപിഎം അഖിലേന്ത്യാ നേതൃത്വം ഉണ്ടെങ്കില്‍ പ്രതികരിക്കണം: കെ.സി. വേണുഗോപാല്‍ എംപി

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ദുരൂഹം, മുഖ്യമന്ത്രി മൗനം വെടിയണം; സിപിഎം അഖിലേന്ത്യാ നേതൃത്വം ഉണ്ടെങ്കില്‍ പ്രതികരിക്കണം: കെ.സി. വേണുഗോപാല്‍ എംപി
  ആലപ്പുഴ: എഡിജിപി ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദുരൂഹതയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം. തൃശൂർ പൂരം കലക്കിയതിൽ പോലീസിന്‍റെ കൈയുണ്ടെന്ന് ആക്ഷേപം വന്നു കഴിഞ്ഞു. ആർഎസ്എസുമായി ചങ്ങാത്തം ഉണ്ടാക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഇടനിലക്കാരനായി ഇറക്കിയിരിക്കുകയാണ്. ജനം എല്ലാം കാണുന്നുണ്ടെന്നും എന്തെങ്കിലും പറഞ്ഞു ഒഴിയാൻ പറ്റില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. സിപിഎം അഖിലേന്ത്യാ നേതൃത്വം ഉണ്ടെങ്കിൽ വിഷയത്തില്‍ പ്രതികരിക്കണം. കേരളത്തിലെ പാർട്ടിയുടെ നിലപാടില്‍ ദേശീയ നേതൃത്വം മറുപടി പറയണം. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണം. മുൻകാലങ്ങളിൽ അന്വേഷണത്തിന് മുറവിളി കൂട്ടിയവർക്ക് ഇപ്പോൾ അന്വേഷണം വേണ്ടെന്നും അന്വേഷണം ആവശ്യപ്പെടുന്നവരെ തല്ലിച്ചതയ്ക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ എംപി ആലപ്പുഴയില്‍ പറഞ്ഞു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in