Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ചോര വീണാലും തളരാതെ മുന്നോട്ട്; ഭാരത് ജോഡോ യാത്രയ്ക്കിടെ വീണു പരിക്കേറ്റ് കെ.സി വേണുഗോപാല്‍ എംപി

ചോര വീണാലും തളരാതെ മുന്നോട്ട്; ഭാരത് ജോഡോ യാത്രയ്ക്കിടെ വീണു പരിക്കേറ്റ് കെ.സി വേണുഗോപാല്‍ എംപി
ഭാരത് ജോഡോ യാത്രയുടെ ആവേശത്തില്‍ അനിയന്ത്രിതമായ  ജനക്കൂട്ടം. ഇന്ന് രാവിലെ ഇൻഡോറിലുണ്ടായ കനത്ത തിക്കും തിരക്കിലും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിക്ക് നിലത്തു വീണ് പരിക്കേറ്റു. വീഴ്ചയുടെ ആഘാതത്തിൽ മുറിവേറ്റ് ചോര വാർന്നതോടെ അദ്ദേഹത്തെ ക്യാംപിലേക്ക് മാറ്റുകയും ഡോക്ടർമാർ എത്തി പരിശോധിക്കുകയും ചെയ്തു.  തിരക്കിൽപ്പെട്ട് കെ.സി.വേണുഗോപാൽ നിലത്ത് വീഴുകയായിരുന്നു.  ഇന്നൊരു ദിവസത്തേക്ക് യാത്രയിൽ നിന്നും വിശ്രമം എടുക്കാനായിരുന്നു ഡോക്ടർമാരുടെ നിർദേശമെങ്കിലും അതവഗണിച്ച് കെസി വേണുഗോപാല്‍ ജോഡോ യാത്രയിൽ തിരികെ പങ്കുചേർന്നു. വലിയ ജനക്കൂട്ടമാണ് മധ്യപ്രദേശിൽ ദിവസവും ഭാരത് ജോഡോയാത്രയിൽ പങ്കെടുക്കാനെത്തുന്നത്. പൊലീസിനും സിആർപിഎഫിനും നിയന്ത്രിക്കാൻ പറ്റാത്ത തിരക്ക് കാരണം ചെറിയ ദൂരം താണ്ടാൻ പോലും മണിക്കൂറുകൾ സമയമെടുക്കുന്ന അവസ്ഥയാണ്. കന്യാകുമാരിയിൽ തുടങ്ങിയ ഭാരത് ജോഡോ യാത്ര ആയിരകണക്കിന് കിലോമീറ്റർ താണ്ടി ഹിന്ദിഹൃദയ ഭൂമിയായ മധ്യപ്രദേശിലെത്തിയപ്പോൾ ജനപങ്കാളിത്തം ഇരട്ടിയായ നിലയിലാണ്.ശൈത്യകാല ബുദ്ധിമുട്ടുകളെ അവഗണിച്ച് വഴിനീളെ ജനസാഗരവും വൻ സ്വീകാര്യതയുമാണ് ലഭിക്കുന്നത്.

Related articles

See all
Popular News

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി; വില 1.77 കോടി രൂപ മുതൽ

Popular News

റോഡുകൾ കീഴടക്കാൻ അപ്രീലിയ എസ്എക്‌സ്ആർ ജിടി: രണ്ട് വേരിയന്റുകളിൽ പുതിയ സ്‌കൂട്ടറുകൾ വിപണിയി...

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Popular News

ജന്തർമന്തറിലെ പ്രതിഷേധം: ഡല്‍ഹി പൊലീസ് അതിക്രമത്തില്‍ അമിത് ഷാ മൗനം വെടിയണമെന്ന് രാഹുല്‍...

Save your stories

Sign in