തൊഴില്‍ രഹിതരോടുള്ള മോദി സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ രാജ്യവ്യാപക യുവജന പ്രക്ഷോഭം നടത്തും: കെ.സി വേണുഗോപാല്‍ എംപി
തൊഴില്‍ രഹിതരോടുള്ള മോദി സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ രാജ്യവ്യാപക യുവജന പ്രക്ഷോഭം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ .സി വേണുഗോപാല്‍ എംപി. ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷാ ക്രമക്കേടുകള്‍, തൊഴിലില്ലായ്മ, വിദ്യാര്‍ത്ഥികളുടെയും അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരോടുള്ള മോദി സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രക്ഷോഭത്തിന് തുടക്കം കുറിക്കുക.അതോടെപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന വിദ്യാര്‍ത്ഥി കണ്‍വെന്‍ഷനുകള്‍ക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും.
ജൂണ്‍ 17-ന് കോട്ടയിലും, ജൂലൈ 10-ന് അലഹാബാദിലും, ജൂലൈ 11-ന് പട്‌നയിലും, ജൂലൈ 14-ന് ഡല്‍ഹിയിലും നടക്കുന്ന കണ്‍വെന്‍ഷനുകളില്‍ വിദ്യാര്‍ത്ഥികള്‍, മത്സരപരീക്ഷാ ഉദ്യോഗാര്‍ത്ഥികള്‍, യുവജന സംഘടനകള്‍, അധ്യാപകര്‍, ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ ഇരകളായ എല്ലാ വിഭാഗങ്ങളും പങ്കെടുക്കും. നീറ്റ് പരീക്ഷയുടെ വികേന്ദ്രീകരണം, പരീക്ഷാ ഫീസുകളുടെ പൂര്‍ണമായ റദ്ദാക്കല്‍, ചോദ്യപേപ്പര്‍ ചോര്‍ച്ചാ മാഫിയക്കെതിരെ കര്‍ശന നിയമനടപടികള്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ കണ്‍വെന്‍ഷനുകള്‍ നടത്തുന്നത്.
മോദി ഭരണകൂടത്തിന്റെ കീഴില്‍ യുവജനങ്ങളുടെ ഭാവി എങ്ങനെ അപകടത്തിലായെന്ന് ഈ പ്രചാരണ പരിപാടിയിലൂടെ കോണ്‍ഗ്രസ് രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി,യുവജന സംഘടനകള്‍, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍, ഡി.സി.സികള്‍, മറ്റ് പ്രാദേശിക ഘടകങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി വിദ്യാര്‍ത്ഥി സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പസുകള്‍, കോച്ചിംഗ് സെന്ററുകള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, യുവജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കും. സാമൂഹിക മാധ്യമ പ്രചാരണങ്ങളിലൂടെയും നേരിട്ടും നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും അത് വിപുലപ്പെടുത്തും. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയില്ലായ്മയുടെയും ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ദുരിതാനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ യുവജനതയ്ക്ക് ഇതിലൂടെ അവസരമൊരുക്കും.വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഗുരുതര പ്രതിസന്ധിയെക്കുറിച്ച് പാര്‍ലമെന്റില്‍ സമഗ്ര ചര്‍ച്ച നടത്താനും, അവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും ഭാവിയും സംരക്ഷിക്കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്താനും കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.