Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കെ.സിയുടെ കനിവില്‍ 'കനവ്' യാഥാര്‍ത്ഥ്യമായി; വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷയ്ക്ക് കെ.സി. വേണുഗോപാല്‍ എംപി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി

കെ.സിയുടെ കനിവില്‍ 'കനവ്' യാഥാര്‍ത്ഥ്യമായി; വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷയ്ക്ക് കെ.സി. വേണുഗോപാല്‍ എംപി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി

ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ വയറ്റില്‍ കത്രികയുമായി അഞ്ച് വര്‍ഷം നരകയാതനയില്‍ കഴിഞ്ഞ വീട്ടമ്മക്ക് കയറിക്കിടക്കാന്‍ വീടൊരുങ്ങി. വീടിന്റെ താക്കോല്‍ ദാന കര്‍മം ഞായറാഴ്ച കെ.സി.വേണുഗോപാല്‍ എം.പി. നിര്‍വഹിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫി( 59) നാണ് കനവ് എന്ന പേരിലുള്ള വീട് കെ.സി.വേണുഗോപാല്‍ എം.പി നിര്‍മിച്ച് നല്‍കിയത്.

ഇവരുടെ വീട് ജീര്‍ണാവസ്ഥയിലായതോടെ വാടക വീട്ടിലായിരുന്നു താമസം. പഴയ വീടിന്റെ അടിത്തറയുടെ കുറച്ചുഭാഗവും ഭിത്തിയും നിലനിര്‍ത്തികൊണ്ട് ജീര്‍ണിച്ചഭാഗം പൊളിച്ച് നീക്കിയാണ് പുതിയ വീട് നിര്‍മിക്കുന്നത്. മൂന്ന് മുറി, അടുക്കള, ഹാള്‍, സിറ്റൗട്ടോടെ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മാണം പൂര്‍ത്തിയാക്കി. പുന്നപ്ര കിഴക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഏഴ് ലക്ഷം രൂപയോളം ചെലവ് വന്നു.

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മെയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പലതവണ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. ഉഷ കിടപ്പിലായതാേടെയാണ് ബന്ധുവിനോടൊപ്പം ആലപ്പുഴയിലെ യൂറോളജി വിഭാഗം ഡോക്ടറുടെ ചികിത്സതേടുന്നത്. അവിടെ നടത്തിയ എക്‌സ് റേ പരിശോധനയിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയ വിവരം അറിയുന്നത്. സംഭവത്തിന്റെ തീവ്രതമനസിലാക്കിയ ബന്ധുക്കള്‍ ഉഷയെ മാര്‍ച്ച് 20 ന് എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് 22 ന് നടത്തിയ ശസ്ത്രിക്രിയയില്‍ ഉഷയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയക്കുള്ള മുഴുവന്‍ ചെലവും കെ.സി.വേണുഗോപാല്‍ എം.പിയാണ് വഹിച്ചത്. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ഉഷയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് വീട് നിര്‍മിച്ച് നല്‍കാമെന്ന് എം.പി ഉറപ്പ് നല്‍കിയത്. ആ ഉറപ്പാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. ഞായറാഴ്ച രാവിലെ കെ.സി.വേണുഗോപാല്‍ എം.പി താക്കോല്‍ കൈമാറ്റം നടത്തി. ഉഷാ ജോസഫിന്റെ ബന്ധുക്കളും നാട്ടുകാരുമടക്കം നൂറു കണക്കിന് പേരാണ് ഇതില്‍ പങ്കെടുത്തത്.

Related articles

See all
Popular News

കാക്കനാട് ബസിടിച്ച് യുവതി മരിച്ച സംഭവം: സ്വകാര്യ ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു; ഡ...

Popular News

സിപിഎം ഓഫീസില്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മദ്യപാനം; ചോദ്യം ചെയ്ത പ്രവര്‍ത്തകര...

Popular News

'മന്ത്രിമാര്‍ അറിയാതെ ഒന്നും നടക്കില്ല, സാംബശിവറാവു ആരോപണങ്ങള്‍ ഉന്നയിക്കേണ്ടിയിരുന്നത് പദ...

Popular News

സിനിമയുടെ പേര് മാറ്റാന്‍ നിര്‍ദേശിച്ചാല്‍ കനത്ത സാമ്പത്തിക നഷ്ടം; സെന്‍സര്‍ ബോര്‍ഡ് വ്യവസ്...

Save your stories

Sign in