Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അധിക ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം: റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി കെ.സി. വേണുഗോപാല്‍ എം.പി

അധിക ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം: റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി കെ.സി. വേണുഗോപാല്‍ എം.പി

ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തമായതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് പി.എസ്.സി. ചെയര്‍മാനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി അദ്ദേഹം ചര്‍ച്ച നടത്തി.

ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലേക്ക് ഓഗസ്റ്റ് 23, 24 തീയതികളില്‍ അധിക ട്രെയിനുകള്‍ അടിയന്തരമായി അനുവദിക്കണമെന്നാണ് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടത്. പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന സ്ഥിരം ട്രെയിനുകളിലെ സീറ്റുകളെല്ലാം ഇതിനകം നിറഞ്ഞിരിക്കുകയാണ്. പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല. ഇതുമൂലം സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന മലയാളി തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഓണക്കാലത്ത് നാട്ടിലെത്താന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇത് കടുത്ത യാത്രാദുരിതത്തിനും കാരണമാകുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയം പല ഘട്ടങ്ങളിലായി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ ഓര്‍മിപ്പിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മന്ത്രിക്ക് കത്തും നല്‍കി.

Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Save your stories

Sign in