ആലപ്പുഴ: സംസ്ഥാനത്ത് മന്ത്രിമാര്‍ അറിയാതെ ഒരു കാര്യവും നടക്കുന്നില്ലെന്ന് കെസി വേണുഗോപാല്‍ എംപി. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ അത് ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ വിവാദങ്ങള്‍ക്ക് യാതൊരുവിധ പ്രസക്തിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എം. ലിജുവിന് ഒരു ബാര്‍ ഉടമയുമായി പരിചയമുണ്ടായിക്കൂടെ എന്നും ലോകത്ത് എത്ര ബാര്‍ ഉടമകളുണ്ടെന്നും അദ്ദേഹം ചോദിച്ചു. മുന്‍ എക്‌സൈസ് കമ്മീഷണര്‍ സാംബശിവറാവുവിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്തരം കാര്യങ്ങള്‍ അദ്ദേഹം പദവിയിലിരിക്കുമ്പോള്‍ തന്നെയായിരുന്നു ഉന്നയിക്കേണ്ടിയിരുന്നത് എന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. എങ്കിലും, സാംബശിവറാവുവിന്റെ റിപ്പോര്‍ട്ട് അന്വേഷിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും, വിഷയം പരാതിയായി പരിഗണിച്ച് സര്‍ക്കാരും അന്വേഷണം നടത്തുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
'മന്ത്രിമാര്‍ അറിയാതെ ഒന്നും നടക്കില്ല, സാംബശിവറാവു ആരോപണങ്ങള്‍ ഉന്നയിക്കേണ്ടിയിരുന്നത് പദവിയിലിരിക്കുമ്പോള്‍': കെ.സി. വേണുഗോപാൽ