'അമിത് ഷാ സ്പീക്കര്‍ക്ക് പ്രണയലേഖനം എഴുതുന്നത് എന്തിന്?'; സഭയില്‍ വന്ന് സംസാരിക്കാന്‍ ഭയം: കെ.സി. വേണുഗോപാൽ
ന്യൂഡല്‍ഹി: സഭയില്‍ വന്ന് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറാകാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒളിച്ചോടുകയാണെന്ന് കോണ്‍ഗ്രസ് എം.പി. കെ.സി. വേണുഗോപാല്‍. സഭയില്‍ നേരിട്ടെത്തി നിലപാട് വ്യക്തമാക്കുന്നതിന് പകരം ആഭ്യന്തരമന്ത്രി സ്പീക്കര്‍ക്ക് കത്തെഴുതുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
'ആഭ്യന്തരമന്ത്രി എന്തിനാണ് സ്പീക്കര്‍ക്ക് പ്രണയലേഖനം എഴുതുന്നത്? പറയാനുള്ള കാര്യങ്ങള്‍ സഭയില്‍ വന്ന് അംഗങ്ങളോട് നേരിട്ട് പറയാന്‍ അദ്ദേഹം എന്തുകൊണ്ടാണ് തയ്യാറാകാത്തത്? എന്തിനെയാണ് അദ്ദേഹം ഭയപ്പെടുന്നത്? സഭയിലെത്തി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അതിന് മറുപടി നല്‍കുമെന്നും പറയാനുള്ള ആര്‍ജ്ജവം ആഭ്യന്തരമന്ത്രി കാണിക്കണം. എന്നാല്‍ അതിന് പകരം അദ്ദേഹം പൂര്‍ണ്ണമായും ഒളിച്ചിരിക്കുകയാണ്,' കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നതിനും സഭ സ്തംഭിക്കുന്നതിനും പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന് മറ്റ് ചില അജണ്ടകളാണുള്ളതെന്നും എന്നാല്‍ ഇന്ത്യന്‍ ജനത ആ അജണ്ടകളെ പരാജയപ്പെടുത്തിയെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.