Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഇത് അല്‍പ്പത്തരം': കെസി വേണുഗോപാലിനെതിരെ തന്റെ പേരില്‍ വ്യാജ പ്രചരണമെന്ന് കെ സി ജോസഫ്; എഐസിസിക്ക് പരാതി നല്‍കി

'ഇത് അല്‍പ്പത്തരം': കെസി വേണുഗോപാലിനെതിരെ തന്റെ പേരില്‍ വ്യാജ പ്രചരണമെന്ന് കെ സി ജോസഫ്; എഐസിസിക്ക് പരാതി നല്‍കി

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.സി. ജോസഫ്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം എഐസിസിക്ക് പരാതി നല്‍കി.

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരം പോസ്റ്റുകള്‍ പ്രചരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.സി. വേണുഗോപാലിനെതിരെ മാത്രമല്ല, മറ്റ് പല പ്രമുഖ നേതാക്കളുടെയും പേരില്‍ ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നില്‍ ആരായാലും അത് വെറും 'അല്പത്തരം' മാത്രമാണെന്നും കെ.സി. ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആരെങ്കിലും ഇത്തരമൊരു പ്രവര്‍ത്തിക്ക് മുതിരുമെന്ന് കരുതുന്നില്ലെന്നും, ഇത്തരം തരംതാണ നീക്കങ്ങള്‍ കൊണ്ട് ഒന്നും നേടാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എനിക്ക് എന്തെങ്കിലും കാര്യങ്ങള്‍ തുറന്നു പറയാനുണ്ടെങ്കില്‍ അത് ഞാന്‍ നേരിട്ട് തന്നെ പറഞ്ഞു കൊള്ളാം. അതിനായി ആരും എന്റെ പേരില്‍ വ്യാജമായി ബുദ്ധിമുട്ടേണ്ടതില്ല,' എന്നും കെ.സി. ജോസഫ് വ്യക്തമാക്കി.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in