Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ': കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പെന്ന് ഷാഫി പറമ്പില്‍

'കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ': കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം : സിപിഎം നിയന്ത്രണത്തിലുള്ള തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. നെറ്റ്ഫ്ലിക്സ് പരമ്പരകളെ വെല്ലുന്ന തട്ടിപ്പാണിതെന്നും സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിക്കൊണ്ട് ഷാഫി പറമ്പില്‍ പറഞ്ഞു. എന്നാല്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന 300 കോടിയുടെ തട്ടിപ്പ് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ പരമ്പരകളെ വെല്ലുന്ന തട്ടിപ്പാണ് നടന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണിത്. സിപിഎം മുമ്പ് അന്വേഷണം നടത്തിയപ്പോൾ ക്രമക്കേട് കണ്ടെത്തിയെങ്കിലും നടപടിയെടുത്തില്ല. ഒരു രൂപപോലും വായ്പ എടുക്കാത്തവർക്ക് പോലും ലക്ഷങ്ങൾ തിരിച്ചടയ്ക്കേണ്ട അവസ്ഥയാണെന്നും ഷാഫി പറഞ്ഞു. സിഐടിയുക്കാരായ തൊഴിലാളികളടക്കം നിരവധിപേരുടെ പേരിൽ പണം തട്ടി. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് തട്ടിപ്പ് നടന്നത്. 2018–19 ലെ ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയിട്ടും അതെല്ലാം പൂഴ്ത്തിവെച്ചതായും ഷാഫി പറമ്പില്‍ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിൽ 104.37 കോടിയുടെ തട്ടിപ്പ് നടന്നതായി സഹകരണമന്ത്രി വി.എൻ വാസവൻ സഭയില്‍ അറിയിച്ചു. ജീവനക്കാരെ സസ്പെൻഡ് ചെയ്തതായും  ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

Related articles

See all
Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Save your stories

Sign in