Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'റോഡ് കളിസ്ഥലമല്ല, കാറുകൾ കളിക്കോപ്പുമല്ല': കർണാടകയിൽ പിതാവിന്റെ ഹർജി തള്ളി ഹൈക്കോടതി

'റോഡ് കളിസ്ഥലമല്ല, കാറുകൾ കളിക്കോപ്പുമല്ല': കർണാടകയിൽ പിതാവിന്റെ ഹർജി തള്ളി ഹൈക്കോടതി

ബെംഗളൂരു: 14 വയസ്സുകാരൻ ഓടിച്ച കാർ ഇടിച്ചു മൂന്നു പേർ മരിച്ച അപകടത്തിൽ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന പിതാവിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളി. "റോഡ് കളിസ്ഥലമല്ലെന്നും കാറുകൾ കുട്ടികൾക്ക് കളിക്കാനുള്ളതല്ലെന്നും" കേസ് പരിഗണിക്കവേ കോടതി കർശനമായി വ്യക്തമാക്കി. 2020-ൽ മൈസൂരുവിൽ ദമ്പതികളും മകനും മരിച്ച ദാരുണമായ അപകടത്തിലാണ് കാറുടമയായ പിതാവിനെ പോലീസ് രണ്ടാം പ്രതിയാക്കിയത്.

തന്റെ സമ്മതമില്ലാതെയാണ് മകൻ കാറുമായി പുറത്തിറങ്ങിയതെന്നും അതിനാൽ കേസിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു പിതാവിന്റെ പ്രധാന വാദം. എന്നാൽ പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കാൻ പാടില്ലെന്ന നിയമം സാഹചര്യമനുസരിച്ച് മാറ്റാൻ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളിൽ മാതാപിതാക്കൾക്ക് ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിഞ്ചുമാറാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഹർജി തള്ളിയത്.


Related articles

See all
Popular News

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേ...

Popular News

ഡൽഹിയിലേക്ക് യാത്ര ചെയ്യുമോ? ബിഎസ്-6 മാനദണ്ഡമില്ലാത്ത വാഹനങ്ങൾക്ക് പ്രവേശനമില്ല

Popular News

സ്വദേശി ജി.പി.എസ് സംവിധാനം കൂടുതൽ ശക്തമാകുന്നു; എൻ.വി.എസ്.-03 ഉപഗ്രഹം ഈ മാസം 30ന് വിക്ഷേപി...

Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Save your stories

Sign in