Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കര്‍ണാടക തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം; വിജയ പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

കര്‍ണാടക തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം; വിജയ പ്രതീക്ഷയില്‍ കോണ്‍ഗ്രസ്
ബെംഗളുരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. നാല്‍പത് ദിവസം നീണ്ടു നിന്ന പ്രചാരണത്തില്‍ മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും വീറും വാശിയും പ്രകടമായിരുന്നു. കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചാണ് പരസ്യപര്ചാരണ പരിസമാപ്തി. ഇന്ന് വൈകുന്നേരം അഞ്ചു വരെയാണ് പരസ്യ പ്രചാരണത്തിന് അനുമതി. അതിനു മുൻപ് പ്രചാരണം പരമാവധി കൊഴുപ്പിക്കാനുള്ള തിരക്കിലാണ് പാർട്ടികളെല്ലാം . കോൺ​ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. 224 അം​ഗ നിയമസഭയിൽ കോൺ​ഗ്രസ് 142 സീറ്റുകൾ വരെ നേടുമെന്നാണ് പുറത്തുവന്ന സര്‍വ്വേ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത്. ഇനി വിധിയെഴുത്തിനുള്ള കാത്തിരിപ്പാണ് . കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിലരെല്ലാം പ്രചാരണത്തിനെത്തിയിരുന്നു. മുൻ കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതും കർണാടകയിലാണ്. 40 ശതമാനം കമ്മിഷൻ സർക്കാർ എന്ന ആരോപണവും അഴിമതിയും ബിജെപി സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരമാണ്. ഇത് തന്നെയാണ് കോൺ​ഗ്രസിന് അനുകൂല ഘടകങ്ങളിൽ പ്രധാനം. മെയ് 10 നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് മെയ് 13 ന് വോട്ടെണ്ണല്‍.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in