Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു; ലോക്ഭവനിലെത്തി രാജിക്കത്ത് നൽകി; ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകും

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു; ലോക്ഭവനിലെത്തി രാജിക്കത്ത് നൽകി; ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകും

കർണാടക രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി സ്ഥിരീകരിക്കുകയും ലോക്ഭവനിലെത്തി രാജി സമർപ്പിക്കുകയും ചെയ്തു. ഗവർണർ സ്ഥലത്തില്ലാതിരുന്നതിനെ തുടർന്ന് ഓഫീസിലാണ് രാജിക്കത്ത് ഏൽപ്പിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിനാലാണ് താൻ പദവി ഒഴിഞ്ഞതെന്ന് സിദ്ധരാമയ്യ ഔദ്യോഗികമായി പ്രതികരിച്ചു. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും രാജിവെക്കാൻ താൻ നേരത്തെ തന്നെ തയ്യാറായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനൊപ്പമാണ് സിദ്ധരാമയ്യ ലോക്ഭവനിലെത്തിയത്. മുതിർന്ന നേതാവ് ജി. പരമേശ്വരയും ഇവരെ അനുഗമിച്ചിരുന്നു. രാജിക്ക് പിന്നാലെ വൈകിട്ട് സിദ്ധരാമയ്യ ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും.

അതേസമയം, ഹൈക്കമാൻഡ് മുന്നോട്ടുവെച്ച രാജ്യസഭാ സീറ്റ് വാഗ്ദാനം താൻ സ്നേഹത്തോടെ നിരസിക്കുകയാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. കേന്ദ്ര രാഷ്ട്രീയത്തിലേക്ക് മാറാൻ താല്പര്യമില്ലെന്നും കർണാടക സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ഹൈക്കമാൻഡ് കൃത്യമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

‘മൊഗാംബോ മോദി’ ജനാധിപത്യത്തെ തകർക്കുന്നു; രാജ്യത്തിനെതിരായ കുറ്റങ്ങൾക്ക് പ്രധാനമന്ത്രി വില...

Popular News

അറസ്റ്റല്ല, കിഡ്‌നാപ്; ഞാന്‍ ഇന്ത്യന്‍ പൗരന്‍ തന്നെ: പാസ്‌പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ധ്രു...

Popular News

'പ്രതിഷേധം തടയാന്‍ പൗരസ്വാതന്ത്യം ഹനിക്കരുത്; ജീവനും സ്വാതന്ത്യവും ഒരുപോലെ പ്രധാനം': സുപ്...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Save your stories

Sign in