Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃശൂരിനെ മലര്‍ത്തിയടിച്ച് കണ്ണൂര്‍; സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട് കിരീടം തിരിച്ചുപിടിച്ചു; ആതിഥേയര്‍ക്ക് രണ്ടാം സ്ഥാനം

തൃശൂരിനെ മലര്‍ത്തിയടിച്ച് കണ്ണൂര്‍; സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട് കിരീടം തിരിച്ചുപിടിച്ചു; ആതിഥേയര്‍ക്ക് രണ്ടാം സ്ഥാനം
  തൃശൂര്‍: വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ കേരളത്തിന്റെ കലോത്സവ കിരീടം കണ്ണൂര്‍ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം കൈവിട്ടുപോയ സ്വര്‍ണ്ണക്കപ്പ്, നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ അവരുടെ സ്വന്തം മണ്ണില്‍ അഞ്ചു പോയിന്റുകള്‍ക്ക് പിന്നിലാക്കിയാണ് കണ്ണൂര്‍ തിരിച്ചുപിടിച്ചത്. തുടക്കം മുതല്‍ പുലര്‍ത്തിയ ആധിപത്യം അവസാന നിമിഷം വരെ കാത്തുസൂക്ഷിച്ച കണ്ണൂര്‍ 1023 പോയിന്റുകള്‍ നേടിയാണ് ജേതാക്കളായത്. അവസാനം വരെ പൊരുതിയ തൃശൂര്‍ 1018 പോയിന്റുകളുമായി റണ്ണറപ്പുകളായി. 1013 പോയിന്റുകള്‍ നേടിയ കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളുടെ അടിസ്ഥാനത്തില്‍ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏറ്റവും മികച്ച സ്‌കൂളായി മാറി. കണ്ണൂരിലെ കലാപ്രതിഭകളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഈ മധുരപ്രതികാരം കലോത്സവ ചരിത്രത്തിലെ തന്നെ ആവേശകരമായ ഒന്നായി മാറി. തൃശൂരില്‍ അരങ്ങേറിയ ഈ കലാമാമാങ്കത്തിന് ഇന്ന് വൈകിട്ടോടെ സമാപനമാകും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി എത്തുന്നതോടെ സമാപന ചടങ്ങ് കൂടുതല്‍ വര്‍ണ്ണാഭമാകും. വിജയികള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പ് ചടങ്ങില്‍ വെച്ച് കൈമാറും.

Related articles

See all
Popular News

അടിച്ചാല്‍ 25 കോടി; ക്രിസ്മസ്-ന്യൂ ഇയർ ബംപർ സമ്മാനത്തുക വീണ്ടും കൂട്ടി, ടിക്കറ്റ് വിൽപന നവ...

Popular News

പെട്രോളിൽ അമിതമായി എഥനോൾ?; സംസ്ഥാനത്തെ പമ്പുകളിൽ വ്യാപക പരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

Popular News

ശബരിമല തീർത്ഥാടനം: തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; സുരക്ഷയും സൗകര്യങ്ങളും...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Save your stories

Sign in