Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വാണിയപ്പാറ പള്ളിയിലെ കല്ലറയിലെ ദുരൂഹത: തുറന്ന് പരിശോധിക്കാന്‍ പോലീസ്; ആര്‍.ഡി.ഒയുടെ അനുമതി തേടും

വാണിയപ്പാറ പള്ളിയിലെ കല്ലറയിലെ ദുരൂഹത: തുറന്ന് പരിശോധിക്കാന്‍ പോലീസ്; ആര്‍.ഡി.ഒയുടെ അനുമതി തേടും

വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ദുരൂഹത നീക്കാന്‍ കല്ലറ തുറന്ന് പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനമുണ്ടായത്. കല്ലറ തുറക്കുന്നതിനായി പോലീസ് ഉടന്‍ തന്നെ ആര്‍.ഡി.ഓയുടെ അനുമതി തേടും. അനുമതി ലഭിച്ചാലുടന്‍ കല്ലറ തുറന്ന് വിപുലമായ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പള്ളിയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പള്ളിയിലെ മുപ്പത്തെട്ടാം നമ്പര്‍ കല്ലറയില്‍ മൂന്ന് മൃതദേഹങ്ങള്‍ ഉണ്ടെന്ന സംശയമാണ് നിലവിലെ ദുരൂഹതകള്‍ക്ക് കാരണമായിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 13-ന് കല്ലറ തുറന്ന ഘട്ടത്തില്‍ ഉള്ളില്‍ രണ്ട് പെട്ടികള്‍ കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്. കല്ലറ പൂര്‍ണ്ണമായും തുറന്ന് കൃത്യമായ പരിശോധന നടത്തണമെന്ന നിലപാടില്‍ പള്ളി അധികൃതരും കൗണ്‍സിലും ഉറച്ചുനിന്നു. ഇതിനെത്തുടര്‍ന്ന്, സംഭവത്തില്‍ ഒന്‍പതാം ദിവസം പോലീസ് ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കല്ലറയിലെ ദുരൂഹതയ്ക്ക് പുറമെ, മുന്‍പ് കാണാതായ വിലങ്ങാട് സ്വദേശിയായ സിജോ സ്‌കറിയയുടെ തിരോധാനവുമായി ഈ സംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിലും പോലീസ് സമാന്തരമായി അന്വേഷണം നടത്തും. രണ്ട് സംഭവങ്ങളും തമ്മിലുള്ള സാധ്യതകള്‍ വിശദമായി പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

ലേബര്‍ കോഡ് കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; മിനിമം വേതന വര്‍ധനയ്ക്കും കൂടുതല്‍...

Popular News

'ഇനിയൊരു സിദ്ധാര്‍ത്ഥ് ആവര്‍ത്തിക്കരുത്'; 'സിദ്ധാര്‍ത്ഥ്' ആന്റി റാഗിങ് ആപ്പ് മുഖ്യമന്ത്രി...

Save your stories

Sign in