Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കണ്ണൂര്‍ പോലീസ് സഹകരണ സംഘത്തില്‍ പിന്‍വാതില്‍ നിയമന നീക്കമെന്ന് ആരോപണം; പരീക്ഷാ ഹാളില്‍ കെ.എസ്.യു പ്രതിഷേധം

കണ്ണൂര്‍ പോലീസ് സഹകരണ സംഘത്തില്‍ പിന്‍വാതില്‍ നിയമന നീക്കമെന്ന് ആരോപണം; പരീക്ഷാ ഹാളില്‍ കെ.എസ്.യു പ്രതിഷേധം

കണ്ണൂര്‍ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷയ്ക്കിടെ വന്‍ പ്രതിഷേധം. സിപിഎം അനുകൂല ഭരണസമിതിയുടെ ഒത്താശയോടെ പിന്‍വാതില്‍ നിയമനം നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ പരീക്ഷാ ഹാളിനുള്ളില്‍ ചോദ്യപേപ്പറുകള്‍ കീറിയെറിഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പരീക്ഷ മാറ്റിവെച്ചു.

കണ്ണൂര്‍ പോലീസ് സഹകരണ സംഘത്തിലെ പ്യൂണ്‍, നൈറ്റ് വാച്ച്മാന്‍ തസ്തികകളിലേക്കുള്ള പരീക്ഷയ്ക്കിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. രണ്ട് ഒഴിവുകളിലേക്ക് നടന്ന പരീക്ഷയുടെ പരസ്യം ദേശാഭിമാനി പത്രത്തില്‍ മാത്രം നല്‍കി രഹസ്യമായി നിയമനം നടത്താനായിരുന്നു അധികൃതരുടെ നീക്കമെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് ഭരണം മാറിയ പശ്ചാത്തലത്തില്‍, പോലീസ് സഹകരണ സംഘത്തിലെ ഇടതുപക്ഷ അനുകൂലികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുകയാണെന്നാണ് പരാതി.

പരീക്ഷ എഴുതാനെത്തിയ പല ഉദ്യോഗാര്‍ത്ഥികള്‍ക്കും ഹാള്‍ ടിക്കറ്റ് നല്‍കാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതോടെയാണ് പ്രതിഷേധം ശക്തമായത്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍ പാളാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പരീക്ഷാ സെന്ററിലേക്ക് ഇരച്ചുകയറി. തുടര്‍ന്ന് പരീക്ഷാ ഹാളിനുള്ളില്‍ ചോദ്യപേപ്പറുകള്‍ കീറിയെറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകര്‍ പരീക്ഷ അലങ്കോലമാക്കി. ഇതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ നിയുക്ത എം.എല്‍.എ ടി.ഒ മോഹനന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി.

ഒടുവില്‍ പരീക്ഷ മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചതോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ യുഡിഎഫ് കടുത്ത പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in