Logo
Sat, Jun 06, 2026 • 11:01 PM
LIVE TV
Watch

No business videos available

No Middle East videos available

കണ്ണൂര്‍ മലപ്പട്ടത്തെ കൊലവിളി പ്രസംഗം നടത്തിയ യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ല കോ.ഓര്‍ഡിനേറ്ററെ മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 19, 2025
1 min read Updated: June 06, 2026
SHARE:
SAVE: Login to save

കണ്ണൂര്‍ മലപ്പട്ടത്തെ കൊലവിളി പ്രസംഗം നടത്തിയ യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ല കോ.ഓര്‍ഡിനേറ്ററെ മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ്
കണ്ണൂര്‍ മലപട്ടത്ത് കൊലവിളി പ്രസംഗം നടത്തിയ യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ല കോ.ഓര്‍ഡിനേറ്റര്‍ ആയ സരിന്‍ ശശിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഗവര്‍ണര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി.അബ്ദുള്‍ റഷീദ്.മലപ്പട്ടം പഞ്ചായത്തില്‍ സി പി എം നടത്തിയ മണല്‍കടത്ത് അഴിമതി കേസിന്റെ വിചാരണ നടക്കുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മലപ്പട്ടത്തെ സി പി എം അക്രമം.സി പി എം സംസ്ഥാന സെക്രട്ടറിയും സ്ഥലം എം എല്‍ എ യുമായ എംവി ഗോവിന്ദന്റെ മൗനാനുവാദത്തോടെയാണ് ഗാന്ധിസ്തൂപം ഉള്‍പ്പടെ അക്രമിച്ചതെന്ന് വിപി.അബ്ദുല്‍ റഷീദ് കണ്ണൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, കണ്ണൂർ മലപ്പട്ടത്തെ സി പി എം നേതാവിന്‍റെ ഗാന്ധി നിന്ദ പ്രസംഗത്തില്‍ പി.വി.ഗോപിനാഥിനെതിരെയും കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് വിജിൽ മോഹനൻ ആണ് പരാതി നൽകിയത്. മലപ്പട്ടത്ത് കൊലവിളി പ്രസംഗം നടത്തിയ സി പി എം ജില്ല സെക്രട്ടറി കെ.കെ.രാഗേഷിനെതിരെയും, ഡിവൈഎഫ്ഐ നേതാവ് സരിൻ ശശിക്ക് എതിരെയും പൊലീസിൽ പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് വിജിൽ മോഹനൻ.ഗാന്ധി സ്തൂപം അടുക്കളയിൽ പോലും പണിയാൻ വിടില്ല എന്ന് പറഞ്ഞ സി പി എമ്മിനെതിരെ പ്രചാരണം നടത്തും. ആയിരം വീടുകളുടെ പൂമുഖത്ത് ഗാന്ധിജിയുടെ ഛായാചിത്രം സ്ഥാപിച്ച് പ്രചാരണം നടത്തുമെന്നും വിജിൽ മോഹനൻ കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10