Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

STRAY DOG KANNUR| തെരുവുനായ ഭീതിയില്‍ കണ്ണൂര്‍; നായയുടെ കടിയേറ്റ അഞ്ചു വയസ്സുകാരന് പേവിഷബാധ

STRAY DOG KANNUR|  തെരുവുനായ ഭീതിയില്‍ കണ്ണൂര്‍; നായയുടെ കടിയേറ്റ അഞ്ചു വയസ്സുകാരന് പേവിഷബാധ
കണ്ണൂരില്‍ തെരുവ് നായയുടെ കടിയേറ്റ അഞ്ചു വയസ്സുകാരന് പേവിഷബാധ. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശിയായ കുട്ടിക്ക്‌സ മെയ് 31ന് എസ് എന്‍ പാര്‍ക്കിന് സമീപത്ത് വെച്ചാണ് തെരുവ് നായയുടെ കടിയേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിലെത്തി വാക്സിന്‍ എടുത്തിരുന്നു. വലത് കണ്ണിനും ഇടതുകാലിലും ആണ് കടിയേറ്റത്. അതേസമയം തെരുവുനായ ഭീതിയിലാണ് കണ്ണൂര്‍ നഗരം. ഇന്നലെയും ഇന്നുമായി നിരവധി പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പുതിയ ബസ് സ്റ്റാന്‍ഡിലുമായി പതിനൊന്ന് പേര്‍ക്ക് കടിയേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയും സമാനമായ രീതിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ 56 പേര്‍ക്ക് പരിക്കേറ്റിരുന്നു. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തും എസ്.ബി.ഐ പരിസരത്തും പ്രഭാത് ജംഗ്ഷനിലുമായിരുന്നു ഇന്നലത്തെ ആക്രമണം. അക്രമകാരിയായ നായയെ പിന്നീട് താവക്കരയില്‍ ചത്ത നിലയില്‍ കണ്ടെത്തി.

Related articles

See all
Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമ...

Save your stories

Sign in