Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"അമ്പട ഉണ്ണീ..."; കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ സർപ്രൈസ് പോസ്റ്ററുമായി 'കല്യാണരാമൻ' ടീം, റീ-റിലീസ് ഉടൻ

"അമ്പട ഉണ്ണീ..."; കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ സർപ്രൈസ് പോസ്റ്ററുമായി 'കല്യാണരാമൻ' ടീം, റീ-റിലീസ് ഉടൻ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റർടെയ്നറുകളിൽ ഒന്നായ 'കല്യാണരാമൻ' 24 വർഷങ്ങൾക്ക് ശേഷം 4K ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റീ-റിലീസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, പ്രിയതാരം കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ 'ഉണ്ണി' എന്ന കഥാപാത്രത്തിന്റെ പ്രത്യേക സർപ്രൈസ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ദിലീപ് നായകനായ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം പ്രേക്ഷകരുടെ മനസിൽ ഏറെ പ്രിയപ്പെട്ടതാണ്.

2002-ൽ റിലീസ് ചെയ്ത ഈ ചിത്രം ഷാഫിയുടെ സംവിധാനത്തിൽ ബെന്നി പി. നായരമ്പലമാണ് തിരക്കഥയൊരുക്കിയത്. ലാൽ ക്രിയേഷൻസ് നിർമ്മിച്ച ചിത്രത്തിൽ നവ്യ നായരായിരുന്നു നായിക. രാമൻകുട്ടിയും പോഞ്ഞിക്കരയും പ്യാരിയും അച്ചുതൻ നായരുമെല്ലാം ചേർത്തുവെച്ച തമാശക്കൂട്ടുകൾ ഇന്നും മലയാളി പ്രേക്ഷകർക്ക് മറക്കാനാവാത്ത അനുഭവം തന്നെയാണ്.

സമീപകാലത്ത് തരംഗമായ നിരവധി വിജയ ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് ജോലികൾ നിർവ്വഹിച്ച ഹൈ സ്റ്റുഡിയോസാണ് കല്യാണരാമനും പുത്തൻ ദൃശ്യ-ശ്രവ്യ വിസ്മയങ്ങളോടെ വലിയ സ്ക്രീനിലേക്ക് തിരികെയെത്തിക്കുന്നത്. ചിരിയുടെ വസന്തം സമ്മാനിച്ച ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുമ്പോൾ റീ-റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. (പി.ആർ.ഓ: പി.ശിവപ്രസാദ്).

Related articles

See all
Popular News

വ്യത്യസ്തമായൊരു പോലീസ് ത്രില്ലറുമായി 'ടാരന്റിനോ'; കേരളപ്പിറവി ദിനത്തിൽ ചിത്രത്തിന് തുടക്കമ...

Popular News

'കോസ്മിക് സാംസൺ' ആദ്യ ഗാനം 'ഉലകമേ നോക്ക്' പുറത്തിറങ്ങി; ചിത്രം നവംബർ 27ന് തിയേറ്ററുകളിൽ

Popular News

ക്ലാസിക് ചിത്രം ‘ശങ്കരാഭരണം’ വീണ്ടും തിയേറ്ററുകളിലേക്ക്; എസ്.പി.ബി.യുടെ മാസ്മരിക ആലാപനം, 4...

Popular News

വൈറലായി റോയൽ വെഡ്ഡിങ് ക്ഷണക്കത്ത്; പ്രധാനമന്ത്രി മോദിക്കും വിജയിക്കും ക്ഷണം, അനിരുദ്ധ് - ക...

Save your stories

Sign in