Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപ്പാത: കേന്ദ്രാനുമതിക്കായി കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയത് തെറ്റായ റിപ്പോര്‍ട്ട്

കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപ്പാത: കേന്ദ്രാനുമതിക്കായി കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയത് തെറ്റായ റിപ്പോര്‍ട്ട്

മണ്ണിടിച്ചില്‍ ഭീഷണിയുള്ള കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപ്പാതയ്ക്കു കേന്ദ്രാനുമതി നേടിയെടുക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയത് തെറ്റായ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട്. പദ്ധതി പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പെടുന്നില്ലെന്നും, സംരക്ഷിത മേഖലയല്ലെന്നുമാണ് പൊതുമരാമത്ത് വകുപ്പ് 2022 മേയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആനക്കാംപൊയില്‍ കള്ളാടി പ്രദേശത്തു വനാവകാശ നിയമം ബാധകമല്ലെന്നും നഷ്ടപരിഹാര വനവല്‍ക്കരണത്തിനു നല്‍കേണ്ട ഭൂമി പദ്ധതിപ്രദേശത്തില്ലെന്നുമാണ് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടത്. എന്നാല്‍ നിര്‍ദിഷ്ട തുരങ്ക പാതയ്ക്കു സമീപത്തായി 32 ആദിവാസി ഊരുകളാണ് ഉള്ളത് എന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും മറച്ചുവെച്ചു.

മണ്‍സൂണ്‍ കാലത്ത് സ്ഥിരമായി മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലയായാണ് സംസ്ഥാന പരിസ്ഥിതി ആഘാത വിദഗ്ധ സമിതി ഈ പ്രദേശത്തെ കണ്ടെത്തിയിട്ടുള്ളത്. 1960 മുതല്‍ കള്ളാടി മേഖലയില്‍ ഉരുള്‍പൊട്ടലുകള്‍ സ്ഥിരമാണ്. കൂടാതെ, 2004 ജൂലൈയില്‍ വന്‍ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരല്‍മല പ്രദേശം കള്ളാടിയില്‍നിന്ന് വെറും 5 കിലോമീറ്റര്‍ മാത്രം അകലെയാണ്. ഈ വസ്തുതകളെല്ലാം മറച്ചുവെച്ചാണ് സര്‍ക്കാര്‍ തുരങ്കപ്പാതയ്ക്ക് അനുമതി നേടിയെടുത്തത് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in