Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഈ ആഴ്ച തന്നെ വാദം കേള്‍ക്കുമെന്ന നിലപാടിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. വാദം കേള്‍ക്കുന്ന തീയതി കോടതി ഇന്ന് പ്രഖ്യാപിക്കും. ഹര്‍ജിയില്‍ വേഗത്തില്‍ തീരുമാനം എടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു.

നേരത്തെ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഭേദഗതി ചെയ്തുകൊണ്ട് പുതിയ അപേക്ഷയാണ് വിദ്യാര്‍ഥികള്‍ കോടതിക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. തങ്ങള്‍ പരീക്ഷ എഴുതാന്‍ അര്‍ഹതയുള്ളവരാണെന്നും ഭൂരിഭാഗം പേര്‍ക്കും 60 ശതമാനത്തിലേറെ ഹാജറുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാലാ ചട്ടപ്രകാരം ബാക്കി 20 ശതമാനം ഹാജര്‍ ഇളവ് നല്‍കാന്‍ വൈസ് ചാന്‍സലര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ സസ്പെന്‍ഷന്‍ മൂലം ക്യാമ്പസില്‍ പ്രവേശിക്കാന്‍ തടസ്സമുള്ളതിനാലാണ് ഇളവിനായുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

വിസിയെ ആക്രമിച്ചെന്ന ആരോപണവും പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന കേസും കെട്ടിച്ചമച്ചതാണെന്നും വിദ്യാര്‍ഥികള്‍ ഹര്‍ജിയിലൂടെ വാദിക്കുന്നു.

Related articles

See all
Popular News

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ ക്യാമറമാൻ ഷാജി കുമാർ അന്തരിച്ചു

Popular News

സ്വാശ്രയ കോഴ്സ് അനുമതി: സർക്കാരിന്റെ തീരുമാനം സ്വാഗതാർഹം, ഇടത് സംഘടനകൾ വിഷയം വക്രീകരിക്കുക...

Popular News

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം; ഉച്ചയ്ക്ക് രണ്ട് മണി മുതൽ ര...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Save your stories

Sign in