Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം; മഹാരാജാസിന് പിന്നാലെ കാലടിയിലും SFI അഴിഞ്ഞാട്ടം; വി സിക്കും വനിതാ അധ്യാപകര്‍ക്കും നേരെ ഭീഷണി

ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം; മഹാരാജാസിന് പിന്നാലെ കാലടിയിലും SFI അഴിഞ്ഞാട്ടം; വി സിക്കും വനിതാ അധ്യാപകര്‍ക്കും നേരെ ഭീഷണി

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ എസ്.എഫ്.ഐയുടെ ബോധപൂര്‍വ്വമായ ശ്രമം. മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തിയതിന് പിന്നാലെ കാലടി സര്‍വകലാശാലയില്‍ ഭരണസ്തംഭനമുണ്ടാക്കാന്‍ നടത്തിയ അക്രമ സമരങ്ങളുടെ ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിയും അക്കാദമിക് രംഗത്തെ വികസനങ്ങളും തടസ്സപ്പെടുത്തുന്ന എസ്.എഫ്.ഐയുടെ കലാപ രാഷ്ട്രീയത്തിനെതിരെ കര്‍ശന നിലപാടിലാണ് യു.ഡി.എഫ് സര്‍ക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്കും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമം തികച്ചും വികസന വിരുദ്ധവും അക്കാദമിക് അന്തരീക്ഷം തകര്‍ക്കുന്നതുമാണ്. ക്യാമ്പസില്‍ ഗുരുതര അച്ചടക്കലംഘനം നടത്തിയതിനാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ മുന്‍പ് സസ്പെന്‍ഷന്‍ നടപടിയെടുത്തത്. വിദ്യാര്‍ത്ഥി ക്ഷേമം ലക്ഷ്യമിട്ട് 65-ലേറെ അജണ്ടകള്‍ പരിഗണിക്കാനിരുന്ന സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗമാണ് അന്ന് എസ്.എഫ്.ഐയുടെ സംഘര്‍ഷം കാരണം തടസ്സപ്പെട്ടത്. വര്‍ഷങ്ങളായുള്ള വികസന മുടക്കങ്ങള്‍ ഒറ്റ ദിവസം കൊണ്ട് പരിഹരിക്കണമെന്ന അപ്രായോഗിക ആവശ്യമുയര്‍ത്തിയാണ് എസ്എഫ്‌ഐI സമരം നടത്തിയത്. പുറത്തുവന്ന പുതിയ ദൃശ്യങ്ങളില്‍ വൈസ് ചാന്‍സലര്‍ക്ക് നേരെയും വനിതാ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് നേരെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഭീഷണിയുമായി പാഞ്ഞടുക്കുന്നത് വ്യക്തമാണ്. സര്‍വകലാശാലയുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന ഇത്തരം അരാജകത്വത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അതേസമയം, സമരം കൊഴുപ്പിക്കാന്‍ നാടകീയമായി പുറത്തുനിന്ന് കൊണ്ടുവന്ന ലൈറ്റുകളെച്ചൊല്ലിയും വിവാദം ഉയര്‍ന്നിട്ടുണ്ട്. സര്‍വകലാശാലയുടെ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള നാടക പഠനവിഭാഗത്തിലെ ഉപകരണങ്ങള്‍ക്ക് പകരം പുറത്തുനിന്ന് വാടകയ്ക്കെടുത്ത ലൈറ്റുകള്‍ ഉപയോഗിച്ചാണ് സമരം നടത്തിയത്. മുന്‍വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രോജക്ടിനായി കൊണ്ടുവന്ന ഈ സാമഗ്രികള്‍ ദുരുപയോഗം ചെയ്ത് കൃത്രിമ അന്തരീക്ഷം സൃഷ്ടിക്കാനും എസ്എഫഅഐശ്രമിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങളെയും അക്കാദമിക് സുസ്ഥിരതയെയും ഭയന്നാണ് എസ്.എഫ്.ഐ ഇത്തരം അക്രമ രാഷ്ട്രീയത്തിലേക്ക് തിരിയുന്നത്. വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ ബലിനല്‍കിയുള്ള അഴിഞ്ഞാട്ടങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും, നിയമപരമായ കര്‍ശന നടപടിയുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കുന്നു.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും സന്തോഷ നിമിഷങ്ങളെയാണ് എസ്.എഫ്.ഐ സ്വാര്‍ത്ഥ രാഷ്ട്രീയത്തിനായി അലങ്കോലപ്പെടുത്തിയത്. ക്യാമ്പസുകളില്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് സ്ഥാനമുണ്ടെങ്കിലും അരാജകത്വത്തിനും അക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

Related articles

See all
Popular News

ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല; ടിക്കറ്റ് നിരക്ക് കുറയും

Popular News

പി എസ് സിക്കെതിരെ വീണ്ടും ക്രമക്കേട് ആരോപണം; ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റില്‍ വന്...

Popular News

കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

Popular News

ബംഗാള്‍ ഉള്‍ക്കടലില്‍ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ 3 ദിവസം ശക്തമായ മഴയ്ക...

Save your stories

Sign in