Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം ; മകന്‍റെ പരാതി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ്

അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം ; മകന്‍റെ പരാതി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ്
തിരുവനന്തപുരം : കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജം. മകന്‍റെ മൊഴി വിശ്വസനീയമല്ലെന്ന് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വൈദ്യപരിശോധനയിലും തെളിവില്ല. തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.  ഡിസംബര്‍ 18ന് മുന്‍ഭര്‍ത്താവാണ് സ്ത്രീക്കെതിരെ പരാതിപ്പെട്ടിരുന്നത്. തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയ ശേഷം കടക്കാവൂര്‍ പൊലീസ് അമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജനുവരി 22ന് ഹൈക്കോടതി ജാമ്യം ലഭിക്കുന്നത് വരെ അമ്മ ജയിലില്‍ കഴിയുകയായിരുന്നു. അസാധാരണമായ സംഭവങ്ങളെത്തുടര്‍ന്ന് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ നടപടികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സാഹചര്യത്തെളിവുകള്‍ അമ്മയ്‌ക്കെതിരെയായതിനാലാണ് അറസ്റ്റ് ഉണ്ടായതെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം. അമ്മയുടെ ഫോണില്‍ മകന്‍ സ്ഥിരമായി അശ്‌ളീല വീഡിയോ കണ്ടിരുന്നുവെന്നും ഇത് കണ്ടുപിടിച്ചപ്പോഴുണ്ടായ വൈരാഗ്യമാണ് വ്യാജപരാതിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in