Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആശമാര്‍ക്ക് ഓണറേറിയം കൂട്ടി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് കെ സുധാകരന്‍

ആശമാര്‍ക്ക് ഓണറേറിയം കൂട്ടി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് കെ സുധാകരന്‍
ആശാ വര്‍ക്കര്‍മാര്‍ക്ക് തനത് ഫണ്ടില്‍ നിന്നും ഓണറേറിയം കൂട്ടി നല്‍കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് കെ പിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ എംപി. ഫേസ് ബുക്ക്‌പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരിയുടെ കാലത്തടക്കം സ്വജീവന്‍ പണയം വെച്ച് ആത്മാര്‍ത്ഥമായി സേവനം ചെയ്ത ആശാ വര്‍ക്കര്‍മാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ലെന്നും സഹോദരിമാരെ ചേര്‍ത്ത് നിര്‍ത്താന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് കെപിസിസി അധ്യക്ഷന്‍ ഔദ്യോഗിക സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ സാമ്പത്തികശേഷിയനുസരിച്ച് ആശമാര്‍ക്ക് ഓണറേറിയം കൂട്ടി നല്‍കണമെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റ ഫേസ്ബുക്ക് കുറിപ്പിന്റപൂര്‍ണ്ണരൂപം കോവിഡ് മഹാമാരിയുടെ കാലത്തടക്കം സ്വജീവന്‍ പണയം വെച്ച് ആത്മാര്‍ത്ഥമായി സേവനം ചെയ്ത ആശാ വര്‍ക്കര്‍മാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല.  കഴിയുന്ന വിധത്തില്‍ എല്ലാം നമ്മുടെ സഹോദരിമാരെ ചേര്‍ത്ത് നിര്‍ത്താന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഈ പോരാട്ടത്തിന് അന്തിമ വിജയം ഉണ്ടാകുന്നത് വരെ ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നു. ആശാ വര്‍ക്കര്‍മാര്‍ക്ക് തനത് ഫണ്ടില്‍ നിന്നും ഓണറേറിയം കൂട്ടി നല്‍കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.    

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Save your stories

Sign in