Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വനനിയമ ഭേദഗതി കരട് വിജ്ഞാപനം കര്‍ഷക-ആദിവാസ ദ്രോഹമെന്ന് കെ.സുധാകരന്‍ എംപി

വനനിയമ ഭേദഗതി കരട് വിജ്ഞാപനം കര്‍ഷക-ആദിവാസ ദ്രോഹമെന്ന് കെ.സുധാകരന്‍ എംപി
തിരുവനന്തപുരം: കേരള വനനിയമ ഭേദഗതി കരട് വിജ്ഞാപനം കര്‍ഷക-ആദിവാസി ദ്രോഹമാണെന്നും അത് അടിയന്തരമായി പിന്‍വലിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വനപാലകര്‍ക്ക് വാറന്റില്ലാതെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും അനധികൃതമായി തടങ്കലില്‍ സൂക്ഷിക്കാനും അമിതാധികാരം നല്‍കുമ്പോള്‍ കര്‍ഷകരും ആദിവാസി സമൂഹവും അതിന്റെ കെടുതി അനുഭവിക്കേണ്ടി വരും. സര്‍ക്കാരിന്റെ വനനിയമ ഭേദഗതി കരട് വിജ്ഞാപനം വന്യജീവി അക്രമത്തില്‍ ഭയന്ന് ജീവിക്കുന്നവര്‍ക്ക് കടുത്ത ഭീഷണിയാണെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി. ഈ പുതിയ ഭേദഗതി വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരെ കുടിയിറക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണോ എന്നതും സംശയമാണ്. വളര്‍ത്തു മൃഗങ്ങളെ മേയ്ക്കുന്നതും, വിറക് പെറുക്കുന്നതും മീന്‍ പിടിക്കുന്നതും പുഴയില്‍ കുളിക്കുന്നതുമൊക്കെ വലിയ കുറ്റകൃത്യങ്ങളായി നിര്‍ദ്ദേശിക്കുന്ന ഭേദഗതി ജനവിരുദ്ധമാണ്. ഒരു കിലോ മീറ്റര്‍ ബഫര്‍ സോണും നിര്‍മാണ നിരോധനവും നടത്തി കര്‍ഷകരെ ഉപദ്രവിച്ച ഇടതുസര്‍ക്കാരിന്റെ തലതിരിഞ്ഞ ഭേദഗതി നിര്‍ദ്ദേശമാണിത്. കര്‍ഷകര്‍ ഭരണകക്ഷിയായ കേരള കോണ്‍ഗ്രസ് എടുക്കുന്ന നിലപാട് കാണാന്‍ കാത്തിരിക്കുന്നുവെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു.

Related articles

See all
Latest News

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

Latest News

ന്യൂനപക്ഷ കാര്‍ഡ് മാറ്റി സിപിഎം സംഘപരിവാര്‍ കാര്‍ഡിറക്കുന്നു: യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹ...

Latest News

ക്രിസ്മസ് ആഘോഷം തടഞ്ഞ്: സിപിഎമ്മിന്‍റെ വര്‍ഗീയ ചുവടുമാറ്റം കേരളത്തില്‍ സംഘപരിവാറിന് വളമെന്...

Latest News

ക്രിസ്മസ് ആശംസയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Save your stories

Sign in