Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'കെ റെയില്‍ കേരളത്തിന്‍റെ പരിസ്ഥിതിയെ നശിപ്പിക്കും; സിപിഎമ്മിനും ബിജെപിക്കും ഇരട്ടത്താപ്പ്': ശശികാന്ത് സോണാവനെ

'കെ റെയില്‍ കേരളത്തിന്‍റെ പരിസ്ഥിതിയെ നശിപ്പിക്കും; സിപിഎമ്മിനും ബിജെപിക്കും ഇരട്ടത്താപ്പ്': ശശികാന്ത് സോണാവനെ
  കണ്ണൂർ : കെ റെയിൽ വിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും ഇരട്ടത്താപ്പെന്ന് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിരുദ്ധ സമര സമിതി നേതാവ് ശശികാന്ത് സോണാവനെ. ദേശീയ തലത്തിൽ സിപിഎമ്മിന്‍റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് കെ റെയിലിലെ അവരുടെ നിലപാടെന്നും കേരളത്തിലെ പരിസ്ഥിതിയെ നശിപ്പിക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. കെ റെയിൽ വിഷയത്തിൽ ഇടതുസർക്കാർ എടുത്ത നിലപാടിനെതിരെ ശക്തമായ വിമർശനവുമായാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിരുദ്ധ സമര സമിതി നേതാവ് ശശികാന്ത് സോണാവനെ രംഗത്തെത്തിയത്. സിൽവർ വിഷയത്തിൽ സി പി എമ്മിന് ഇരട്ടത്താപ്പാണ്. കേരളത്തിലെ സിൽവർലൈൻ സമരസമിതി ഉന്നയിക്കുന്ന അതേ കാര്യങ്ങൾ തന്നെയാണ് ബുള്ളറ്റ് ട്രെയിൻ വിരുദ്ധ സമരത്തിൽ പങ്കാളികളായിക്കൊണ്ട് സിപിഎമ്മും ഉന്നയിച്ചത്. ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് റെയിൽവേ സംവിധാനം മെച്ചപ്പെടുത്തുകയാണ് വേണ്ടത്. കെ റയിൽ പദ്ധതി വന്നാൽ വലിയ പരിസ്ഥിതി നാശം ഉണ്ടാവും. നിരവധി പ്രളയം കണ്ട സ്ഥലമാണ് കേരളം. അത്തരമൊരിടത്ത് കെ റെയിൽ നടപ്പാക്കുന്നത് കൂടുതൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപി കെ റെയിൽ പദ്ധതിയെ എതിർക്കുന്നതും ഇരട്ടത്താപ്പാണ്. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി കൊണ്ടുവരുന്നതിനെ പിന്തുണച്ചവരാണ് ബിജെപി. കെ റെയിൽ സർവേ നിർത്തിവെച്ച് ബദൽ നിർദേശങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കാൻ കേരള സർക്കാർ തയാറാവണമെന്നും ശശികാന്ത് സോണാവനെ പറഞ്ഞു. ഡോക്ടർ ഡി സുരേന്ദ്രനാഥ്, എൻ സുബ്രഹ്മണ്യൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in