Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ നവീന്‍ ബാബുവിന്റെ മരണം: ഭാര്യ നല്‍കിയ തുടരന്വേഷണ ഹര്‍ജിയില്‍ വിധി ഇന്ന്

കെ നവീന്‍ ബാബുവിന്റെ മരണം: ഭാര്യ നല്‍കിയ തുടരന്വേഷണ ഹര്‍ജിയില്‍ വിധി ഇന്ന്
  കണ്ണൂര്‍ എ.ഡി.എം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണമാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി ഇന്ന് വിധി പറയും. നേരത്തെ നടന്ന അന്വേഷണത്തില്‍ സംശയമുന്നയിച്ചാണ് മഞ്ജുഷ തുടരന്വേഷണ ഹര്‍ജി നല്‍കിയത്. പരാതിയില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞമാസം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹനാണ് റിപ്പോര്‍ട്ട് നല്‍കിയത്. 2024 ഒക്ടോബര്‍ 15-ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സസില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണക്കുറ്റമാണ് സി പി എം നേതാവും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യക്കെതിരെ ചുമത്തിയത്. തുടരന്വേഷണത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. തുടരന്വേഷണം ആവശ്യമില്ലെന്നും അന്വേഷണം നടത്തുകയാണെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ദിവ്യക്കു വേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു.

Related articles

See all
Popular News

'സിഇസി എന്ന സംരക്ഷണം ലഭിക്കില്ല'; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in