Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാജ്യം ഭരിക്കുന്ന പാർട്ടി കുഴല്‍പ്പണം കടത്തുന്നു ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എം.പി

രാജ്യം ഭരിക്കുന്ന പാർട്ടി കുഴല്‍പ്പണം കടത്തുന്നു ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എം.പി
തിരുവനന്തപുരം : കൊടകര കള്ളപണക്കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.മുരളീധരൻ എം.പി. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പണം കടത്താൻ ഹെലികോപ്റ്റർ ഉപയോഗിച്ചു. സി.കെ ജാനുവിന് പണം നൽകിയതും അന്വേഷിക്കണം. ഒരോ ബിജെപി സ്ഥാനാർഥിക്കും 3 കോടി വരെ കേന്ദ്രം നൽകിയെന്നും നിഷ്പക്ഷമായി അന്വേഷിച്ചാൽ കേസ് മോദിയിൽ എത്തുമെന്നും മുരളീധരൻ പറഞ്ഞു. രാജ്യം ഭരിക്കുന്ന പാർട്ടി കുഴൽപ്പണം സ്ഥാനാർഥികൾക്കായി ഉപയോഗപ്പെടുത്തിയെന്നത് ഗൌരവമുള്ള വിഷയമാണ്. അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷനിൽ എത്തി നിൽക്കുന്നു. ഹെലികോപ്റ്ററും പണം കടത്താൻ ഉപയോഗിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചാൽ സ്ഥാനാർഥിയുടെ ചെലവിൽ വരും, സുരേന്ദ്രൻ സമർപ്പിച്ച ചിലവിൽ ഹെലികോപ്റ്റർ വാടക രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും മുരളീധരന്‍ ചോദിച്ചു. ഹെലികോപ്റ്റർ ഉപയോഗം തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധിക്കണം. കുഴൽപ്പണം സംബന്ധിച്ച കാര്യങ്ങൾ അന്വേഷണ വിധേയമാക്കണം. കേന്ദ്രം സംസ്ഥാനത്തിന് എതിരെയും അന്വേഷണം നടത്തുന്നുണ്ട്. അതിനാൽ ചിലപ്പോൾ അന്തർധാര രൂപപ്പെടാൻ സാധ്യതയുണ്ട്. എല്ലാം സമഗ്രമായി അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തണം. ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ റിട്ടയർ ചെയ്ത ജഡ്ജി വേണം. നിഷ്പക്ഷമായി അന്വേഷിച്ചാൽ മോദിയിൽ എത്തും. ആ ഗട്ട്സ് മുഖ്യമന്ത്രി കാണിക്കുമോ ? മുഖ്യമന്ത്രി അതിന് തയ്യാറായാൽ പിന്തുണയ്ക്കും. കടലാക്രമണം തടയാൻ ബജറ്റിൽ അനുവദിച്ച തുക പരിമിതമാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.  

Related articles

See all
Popular News

'യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ബി.ജെ.പിയുടെ സ്ലീപ്പര്‍ സെല്ലുണ്ടോ എന്ന് പരിശോധിക്കണം': ഓപ്പറ...

Popular News

വയോജനങ്ങള്‍ ഒറ്റയ്ക്കല്ല, സംരക്ഷിക്കാന്‍ മക്കളെപ്പോലെ സര്‍ക്കാര്‍ ഒപ്പമുണ്ട്: വയോജന വകുപ്പ...

Popular News

ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിന്? കലാപമുണ്...

Popular News

"മക്കളുടെ കേസില്‍ പാര്‍ട്ടിയെ കവചമാക്കിയില്ല"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി ബി...

Save your stories

Sign in