Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളില്ല; പ്രതിപക്ഷം പഴയ അടിയന്തര പ്രമേയം പൊടിതട്ടിയെടുത്തു: കെ. മുരളീധരൻ

ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളില്ല; പ്രതിപക്ഷം പഴയ അടിയന്തര പ്രമേയം പൊടിതട്ടിയെടുത്തു: കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ നിലവില്‍ കാര്യമായ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം പൊടിതട്ടിയെടുത്ത് ഇപ്പോഴത്തെ പ്രതിപക്ഷം വീണ്ടും സഭയിലേക്ക് കൊണ്ടുവന്നിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മരുന്ന് കമ്പനികള്‍ക്ക് നല്‍കാനുണ്ടായിരുന്ന കുടിശിക കാരണമാണ് ചില മരുന്നുകള്‍ക്ക് താല്‍ക്കാലികമായി ക്ഷാമം നേരിടേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ പ്രതിസന്ധി സര്‍ക്കാര്‍ കാര്യക്ഷമമായി പരിഹരിച്ചു കഴിഞ്ഞു. പ്രാദേശികമായി മരുന്നുകള്‍ വാങ്ങിയും, മരുന്ന് സ്റ്റോക്ക് കൂടുതലുണ്ടായിരുന്ന ആശുപത്രികളില്‍ നിന്ന് ക്ഷാമമുള്ള ഇടങ്ങളിലേക്ക് ആവശ്യാനുസരണം എത്തിച്ചുമാണ് സര്‍ക്കാര്‍ ഈ വിഷയം പരിഹരിച്ചതെന്ന് അദ്ദേഹം സഭയെ അറിയിച്ചു.

അതോടൊപ്പം, കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണം നടന്നുവരികയാണെന്നും, അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Popular News

മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെട...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പി എസ് സിക്ക വന്‍ തിരിച്ചടി; അന്വേഷണത്തിന് സ്റ്റേയില്ല...

Popular News

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും: ക്വാറികളുടെ പ്രവര്‍ത്തനം സുഗമമാക്കും: മുഖ്യമന്...

Save your stories

Sign in