Logo
Tue, Jun 16, 2026 • 04:13 PM
LIVE TV
Watch

No business videos available

No Middle East videos available

"ഷിഗല്ലയും പകർച്ചപ്പനിയും തടയാൻ ഹൈപ്പർ കമ്മിറ്റി; ഡോ. എസ്.എസ് ലാൽ ചെയർമാൻ"; ഹോട്ടലുകളിലും തട്ടുകടകളിലും കർശന പരിശോധനയെന്ന് മന്ത്രി കെ. മുരളീധരൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 16, 2026
1 min read
SHARE:
SAVE: Login to save

"ഷിഗല്ലയും പകർച്ചപ്പനിയും തടയാൻ ഹൈപ്പർ കമ്മിറ്റി; ഡോ. എസ്.എസ് ലാൽ ചെയർമാൻ"; ഹോട്ടലുകളിലും തട്ടുകടകളിലും കർശന പരിശോധനയെന്ന് മന്ത്രി കെ. മുരളീധരൻ

ഷിഗല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി ഏകോപിപ്പിക്കുന്നതിനായി സർക്കാർ ഹൈപ്പർ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. കൃത്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഡോ. എസ്.എസ്. ലാൽ ചെയർമാനായും പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് കോർഡിനേറ്ററായും ഉള്ള സംസ്ഥാനതല ആക്ഷൻ കമ്മിറ്റിയാണ് നിലവിൽ വന്നത്. ഓരോ സീസണിലും വരാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ മുൻകൂട്ടി കണ്ട് നിയന്ത്രിക്കാനുള്ള പ്രത്യേക കലണ്ടർ ഈ കമ്മിറ്റി തയ്യാറാക്കും. സംസ്ഥാനത്ത് ഒരു പോസിറ്റീവ് കേസ് പോലും ഇല്ലാത്ത അവസ്ഥ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യം, തദ്ദേശം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. ജില്ലാതലത്തിൽ ഔട്ട്ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റുകളും ആക്ഷൻ കമ്മിറ്റികളും രൂപീകരിക്കുന്നതിനൊപ്പം ആർ.ആർ.ടി (RRT) ടീമിന്റെ സഹായവും ലഭ്യമാക്കും. മരുന്നുകളുടെ ലഭ്യതയിൽ നിലവിൽ കുറവില്ലെന്നും നിപ പ്രതിരോധത്തിനുള്ള എല്ലാ മരുന്നുകളും സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു. വൃത്തിഹീനമായ തട്ടുകടകൾ അടച്ചുപൂട്ടും. ഹോട്ടലുകളിൽ ചൂടുവെള്ളത്തോടൊപ്പം പച്ചവെള്ളം മിക്സ് ചെയ്ത് നൽകാൻ പാടില്ല. ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ മിനറൽ വാട്ടറും കർശന പരിശോധനയ്ക്ക് വിധേയമാക്കും. ഡ്രൈ ഡേ ആചരിക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ നാളെ കളക്ടർമാരുടെയും ഡി.എം.ഓ-മാരുടെയും ഓൺലൈൻ യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10