Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്തില്‍ വീണാ ജോര്‍ജിന് പരിഹാസവുമായി കെ. മുരളീധരൻ

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്തില്‍ വീണാ ജോര്‍ജിന് പരിഹാസവുമായി കെ. മുരളീധരൻ

മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ ഉയര്‍ന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പരിഹാസവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ രംഗത്തെത്തി. ജാഥകള്‍ക്കോ സമരങ്ങള്‍ക്കോ ഇടയില്‍ ഒരു കരിങ്കൊടി കണ്ടാല്‍ ഇത്രയധികം ഭയപ്പെടേണ്ടതോ പരിഭ്രാന്തരാകേണ്ടതോ ആയ എന്ത് സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രതിഷേധങ്ങളെ അനാവശ്യമായി പര്‍വതീകരിച്ച് വധശ്രമക്കേസ് വരെയാക്കി മാറ്റിയത് എന്തിനാണെന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്.

സംഭവത്തിലെ അന്വേഷണത്തില്‍ വഴിതിരിവുണ്ടാക്കിയ ഗണ്‍മാന്റെ മൊഴിമാറ്റത്തെക്കുറിച്ചും കെ. മുരളീധരന്‍ ചൂണ്ടിക്കാണിച്ചു. മുന്‍ മന്ത്രിയുടെ കല്‍പ്പനപ്രകാരമാണ് താന്‍ വ്യാജമൊഴി നല്‍കിയതെന്നും, ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നത് കള്ളമാണെന്നും ഗണ്‍മാന്‍ ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ വ്യക്തമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാഷ്ട്രീയ പശ്ചാത്തലമോ ജനകീയ സമരങ്ങളുമായി ബന്ധമോ ഇല്ലാത്തവര്‍ പെട്ടെന്ന് രാഷ്ട്രീയത്തില്‍ വന്ന് മന്ത്രിമാരാകുമ്പോള്‍ സംഭവിക്കുന്ന അപക്വമായ നടപടികളുടെ ഉദാഹരണമാണ് ഈ സംഭവമെന്ന് കെ. മുരളീധരന്‍ വിമര്‍ശിച്ചു. മന്ത്രിമാരുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി വ്യാജമൊഴി നല്‍കേണ്ടി വന്നതിന്റെ പേരില്‍ ഒടുവില്‍ പാവം ഗണ്‍മാന്‍ ഈ കേസില്‍ പ്രതിയാക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

വ്യാജ പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് 16 ദിവസത്തെ ജയില്‍വാസം: സിപിഎം പ്രതിരോധത്തില...

Save your stories

Sign in