K.C.VENUGOPAL MP| അധികാരത്തിലേറ്റിയ ജനങ്ങള്‍ക്കു തന്നെ സര്‍ക്കാർ ശാപമായി മാറുന്നുവെന്ന് കെ.സി.വേണുഗോപാല്‍ എംപി
Jaihind TV News Report
Jaihind TV Web Desk
May 31, 2025
1 min read
•
Updated: May 13, 2026
എല്‍ഡിഎഫിനെ പിഴുതെറിയാന്‍ സഹായിക്കുന്ന എല്ലാവരേയും യുഡിഎഫിന് ആവശ്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. യുഡിഎഫിലെടുക്കുന്ന തീരുമാനം എല്ലാം കൂട്ടായ തീരുമാനമാണെന്നും ഏതെങ്കിലും ഒരു നേതാവിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് അന്‍വറിനോട് പറയാനുള്ളതെന്നും അദ്ദേഹം കൊല്ലം കരുനാഗപ്പള്ളിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കരുനാഗപ്പള്ളിയില്‍ നിര്‍മ്മിക്കുന്ന കോണ്‍ഗ്രസ് ഭവന്റെ പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപന കര്‍മ്മവും അദ്ദേഹം നിര്‍വഹിച്ചു.
അധികാരത്തിലേറ്റിയ ജനങ്ങള്‍ക്കു ശാപമായി മാറുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തുടനൂളം അത് വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിന്റെ പ്രതിഫലനമാകും നിലമ്പൂര്‍ തിരഞ്ഞടുപ്പിലുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10