Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച പൊതുപ്രവര്‍ത്തകന്‍: എം.ആര്‍ രഘുചന്ദ്രബാലിന്റെ നിര്യാണത്തില്‍ കെ സി വേണുഗോപാല്‍ എംപി അനുശോചിച്ചു

കോണ്‍ഗ്രസ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച പൊതുപ്രവര്‍ത്തകന്‍: എം.ആര്‍ രഘുചന്ദ്രബാലിന്റെ നിര്യാണത്തില്‍ കെ സി വേണുഗോപാല്‍ എംപി അനുശോചിച്ചു
കോണ്‍ഗ്രസ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച് പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തകനായിരുന്നു എം.ആര്‍.രഘുചന്ദ്രബാലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. വിശാലമായ വികസന കാഴ്ചപ്പാടും അസാധ്യമായ ഭരണനിര്‍വഹണ കഴിവും പ്രകടിപ്പിച്ച അദ്ദേഹം സംഘടനയുടെ താഴെത്തട്ടില്‍ നിന്ന് ഉയര്‍ന്ന നേതാവാണ്. വലിയ സൗഹൃദബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എക്‌സൈസ് മന്ത്രിയുമായിരുന്ന എം.ആര്‍ രഘുചന്ദ്രബാല്‍ അന്തരിച്ചത്. മൃതദേഹം നാളെ രാവിലെ പൈപ്പിന്‍മൂട്ടില്‍ ഉള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുവരും.തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിനുശേഷം കാഞ്ഞിരംകുളത്തെ കുടുംബവീട്ടിലേക്ക് ഭൗതികശരീരം കൊണ്ടുവരും. വൈകുന്നേരം സംസ്‌കാര ചടങ്ങുകള്‍ നടക്കും

Related articles

See all
Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Save your stories

Sign in