Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SAJEEV JOSEPH MLA| 'കള്ളക്കേസ് റദ്ദാക്കാതെ നീതി പൂര്‍ണമാകില്ല'- സജീവ് ജോസഫ് എംഎല്‍എ

SAJEEV JOSEPH MLA| 'കള്ളക്കേസ് റദ്ദാക്കാതെ നീതി പൂര്‍ണമാകില്ല'- സജീവ് ജോസഫ് എംഎല്‍എ
ഭരണകൂട ഭീകരതയുടെ ഇരകളായ കന്യാസ്ത്രീകള്‍ക്ക് വൈകിയാണെങ്കിലും ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സജീവ് ജോസഫ് എംഎല്‍എ. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ച വാര്‍ത്തയറിഞ്ഞ് പയ്യാവൂരില്‍ നടത്തിയ ആഹ്ലാദകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരപരാധികളായ കന്യാസ്ത്രീകളെക്കെതിരെയുള്ള അന്യായമായ കള്ളക്കേസ് റദ്ദാക്കാതെ നീതി പൂര്‍ണ്ണമാവില്ല. കേസ് റദ്ദാക്കി കന്യാസ്ത്രീകളെ അപമാനിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സജീവ് ജോസഫ് എംഎല്‍എ പറഞ്ഞു. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് 9 ദിവസങ്ങള്‍ക്ക് ശേഷമാണ്. അന്യായമായി ഇരുവരെയും തടങ്കിലാക്കിയ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കേരളത്തിലും കോണ്‍ഗ്രസും സഭാ നേതൃത്വവും ശക്തമായി പ്രതിഷേധിച്ചിരുന്നു.

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Save your stories

Sign in