Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജോസഫൈന്‍ വനിതാ കമ്മീഷന്‍റെ വിശ്വാസ്യത തകര്‍ത്തു ; സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ്

ജോസഫൈന്‍ വനിതാ കമ്മീഷന്‍റെ വിശ്വാസ്യത തകര്‍ത്തു ; സര്‍ക്കാര്‍  ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ്
കൊല്ലം : സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്‍റെ വിശ്വാസ്യതയെ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്‍ തകർത്തതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അവരോട് സഹതാപമാണുള്ളത്. ജോസഫൈന്‍റെ പാർട്ടിയും സർക്കാരും വിഷയം ഗൗരവമായി കാണണം. നിലമേലിൽ വിസ്മയയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ധൈര്യം പകരേണ്ട സംവിധാനമാണ് വനിതാകമ്മീഷന്‍. എന്നാല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അദ്ഭുതപ്പെടുത്തി. എന്തുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് മനസിലാകുന്നില്ല. സീനിയര്‍ ആയ ഒരു പൊകുപ്രവര്‍ത്തകയ്ക്ക് എങ്ങനെ ഇത്തരത്തില്‍ പെരുമാറാനാകും. അവരെ വ്യക്തിപരമായി അധിക്ഷേപിക്കാനില്ലെന്നും സഹതാപമാണ് അവരോട് തോന്നുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വനിതാ കമ്മീഷന്‍റെ വിശ്വാസ്യതയെ തന്നെയാണ് ജോസഫൈന്‍ തകര്‍ത്തതെന്നും അവരുടെ പാര്‍ട്ടിയും സര്‍ക്കാരും ഇക്കാര്യം ഗൗരവമായി കാണണമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ അത്മഹത്യയല്ല അവസാന വഴിയെന്ന് തിരിച്ചറിഞ്ഞ് പെൺകുട്ടികൾ കൂടുതൽ കരുത്തരാകണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. രാവിലെ 7.30 നാണ് പ്രതിപക്ഷ നേതാവ് വിസ്മയയുടെ വീട്ടിലെത്തിയത്. മാതാപിതാക്കളും സഹോദരനും തങ്ങളുടെ മകൾക്ക് നേരിട്ട ദുരനുഭവങ്ങൾ പ്രതിപക്ഷ നേതാവിനോട് വിശദീകരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.എം നസീർ, ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം വിസ്മയയുടെ വീട്ടിലെത്തിയിരുന്നു.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Save your stories

Sign in