Logo
Sun, Jul 12, 2026 • 07:10 PM
LIVE TV
Watch

No business videos available

No Middle East videos available

പെരിയ കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നല്‍കിയ സംഭവം ; വഴിവിട്ട നിയമനം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 21, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

പെരിയ കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നല്‍കിയ സംഭവം ; വഴിവിട്ട നിയമനം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ വഴിവിട്ട നിയമനം നൽകിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. 450 അപേക്ഷകരിൽ നിന്നും സിപിഎമ്മിന് താല്പര്യമുള്ളവരെ മാത്രം തിരഞ്ഞുപിടിച്ച് നിയമനം നടത്തിയത് നിയമന പ്രക്രിയ അപഹാസ്യമാക്കിയും, ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചുമാണ്. സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ നടക്കുന്ന സ്വജനപക്ഷപാതത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ജില്ലാ ആശുപത്രിയിലെ ഈ നിയമനം. അക്രമരാഷ്ട്രീയത്തിന് കുട പിടിച്ചു കൊടുക്കുന്നത് കൂടിയാണ് ഈ നിയമനങ്ങൾ. സിപിഎമ്മിനു വേണ്ടി കൊല നടത്തിയാൽ പ്രതികളെയും,അവരുടെ കുടുംബത്തെയും, പാർട്ടിയും സർക്കാരും എന്തുവിലകൊടുത്തും സംരക്ഷിക്കും എന്ന സന്ദേശമാണ് പാർട്ടി നൽകുന്നത്.ഇത് കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകുന്ന നടപടിയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് ഇടപെട്ട് ഈ നിയമനങ്ങൾ റദ്ദാക്കണം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10