Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ജയരാജന്‍ ജാഗ്രത പാലിക്കുന്നില്ല'; എല്‍ഡിഎഫ് കണ്‍വീനറുടെ ബിജെപി ബന്ധത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

'ജയരാജന്‍ ജാഗ്രത പാലിക്കുന്നില്ല'; എല്‍ഡിഎഫ് കണ്‍വീനറുടെ ബിജെപി ബന്ധത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
  കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുമ്പോൾ ജയരാജന്‍ ജാഗ്രത പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. "ജയരാജൻ എല്ലാവരുമായി സൗഹൃദം സ്ഥാപിക്കുന്നയാളാണ്. ജയരാജൻ ബന്ധം സ്ഥാപിക്കുമ്പോൾ ജാഗ്രത പാലിക്കാറില്ലെന്ന് മുമ്പ് തെളിഞ്ഞതാണ്. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പി ജാഗ്രത കാണിക്കുന്നില്ല" - മുഖ്യമന്ത്രി പറഞ്ഞു. ഇപിക്കെതിരെയുള്ള ആക്രമണങ്ങൾ സിപിഎമ്മിനെയും എൽഡിഎഫിനെയും ഉന്നം വെച്ചുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഇപിയുമായുള്ള ബന്ധം വലിയ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴി വെച്ചിരുന്നു. റിസോർട്ട് ഇടാപാടുമായി ബന്ധപ്പെട്ടാണ് ഇപി-രാജീവ് ചന്ദ്രശേഖർ ബന്ധം ചർച്ചയായത്. എല്‍ഡിഎഫ് കണ്‍വീനർക്ക് ബിജെപിയുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഇടതുമുന്നണിയെ കടുത്ത പ്രതിസന്ധിയാക്കിയിരിക്കുകയാണ്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in