Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബന്ധുനിയമനത്തില്‍ ജലീലിന് സുപ്രീം കോടതിയിലും തിരിച്ചടി; ലോകായുക്ത വിധിക്ക് സ്റ്റേയില്ല

ബന്ധുനിയമനത്തില്‍ ജലീലിന് സുപ്രീം കോടതിയിലും തിരിച്ചടി; ലോകായുക്ത വിധിക്ക് സ്റ്റേയില്ല
K.T-Jaleel ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിന് സുപ്രീം കോടതിയില്‍ തിരിച്ചടി. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് മുന്‍  ജലീല്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ലോകായുക്ത ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി. ബന്ധുവിനെ നിയമിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ കണ്ടെത്തലെന്ന് കോടതി പറഞ്ഞു. ബന്ധു അല്ലെങ്കിൽ വാദങ്ങൾ പരിശോധിക്കാമായിരുന്നെന്നും ലോകായുക്ത കണ്ടെത്തൽ ശരിയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അപേക്ഷകൾ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണത്തിന് പിന്നാലെ ജലീൽ ഹർജി പിൻവലിച്ചു. ബന്ധുവിനെ നിയമിക്കാൻ യോഗ്യതയിൽ മാറ്റം വരുത്തിയെന്നും അതിനാൽ മന്ത്രിസ്ഥാനത്ത് തുടരാൻ ജലീലിന് അർഹത ഇല്ലെന്നും നേരത്തെ ലോകായുക്ത കണ്ടെത്തിയിരുന്നു. ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജലീലിന്‍റെ ബന്ധു കെ.ടി അദീബിനെ ജനറൽ മാനേജറായി നിയമിച്ചതാണ് വിവാദമായത്.  ലോകായുക്ത വിധി ചോദ്യം ചെയ്ത ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ജലീൽ സുപ്രീം കോടതിയെ സമീപിച്ചത്.

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡൽ! പരിക്കിനെ അതിജീവിച്ച് വെള്ളി സ്വന്തമാക്കി മുരളി ശ്രീ...

Save your stories

Sign in