Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ചൈനയുടെ കടന്നുകയറ്റം, കശ്മീരിലെ തുടർച്ചയായ ആക്രമണങ്ങള്‍; കരസേനാ മേധാവിയുടെ പരാമർശങ്ങള്‍ രാജ്യസുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതെന്ന് ജയ്റാം രമേശ്

ചൈനയുടെ കടന്നുകയറ്റം, കശ്മീരിലെ തുടർച്ചയായ ആക്രമണങ്ങള്‍; കരസേനാ മേധാവിയുടെ പരാമർശങ്ങള്‍ രാജ്യസുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതെന്ന് ജയ്റാം രമേശ്
  ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾ രാജ്യ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉളവാക്കുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. തുടർച്ചയായി ജമ്മു-കശ്മീരില്‍ ഉണ്ടാവുന്ന ആക്രമണങ്ങളും ചൈനയുടെ കടന്നുകയറ്റവും രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനോജ് പാണ്ഡെയുടെ വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശം ഇന്ത്യയുടെ ദേശീയ സുരക്ഷയുടെ ഗുരുതരമായ തകർച്ചയുടെ ഓർമ്മപ്പെടുത്തലാണ്. ജമ്മു-കശ്മീരിലെ രജൗരി-പൂഞ്ച് മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. നാലു വർഷത്തിന് ശേഷം ലഡാക്കിലെ ഏകദേശം 2,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു നുഴഞ്ഞുകയറ്റം ശക്തമായി. 2019 ഓഗസ്റ്റ് മുതൽ ജമ്മു-കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 160-ൽ അധികം സൈനികർ കൊല്ലപ്പെട്ടു. ഒടുവിൽ ജനുവരി 12-നും പൂഞ്ചിൽ ആക്രമണം ഉണ്ടായി. അതിർത്തി കടന്നുള്ള ഭീകരതയുടെ ഭീഷണി തുടരുകയാണ്. നോട്ട് നിരോധനം കൊണ്ടും ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുകൊണ്ടും ഭീകരവാദ പ്രവർത്തനങ്ങൾ തടയാനാകുമെന്ന കേന്ദ്രസർക്കാർ വാദം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണെന്ന് ജയ്റാം രമേശ് വിമർശിച്ചു. 2020-ൽ പ്രധാനമന്ത്രി ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകിയത് അതിർത്തിയിൽ ജീവൻ വെടിഞ്ഞ നമ്മുടെ സൈനികരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിർത്തിയിലെ നമ്മുടെ 2 000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇപ്പോൾ ചൈനയുടെ അധീനതയിലാണ്. ലേയിലെ പോലീസ് സൂപ്രണ്ടിന്‍റെ ഒരു രേഖയിൽ ഇത് വ്യക്തമായി പറയുന്നുണ്ട്. 2020-ന് മുമ്പ് പട്രോളിംഗ് നടത്തിയിരുന്ന 65-ൽ 26 പട്രോളിംഗ് പോയിന്‍റുകളിലേക്ക് ഇപ്പോള്‍ നമുക്ക് പോകാനാവില്ല. കൂടാതെ ഡെപ്‌സാംഗ്, ഡെംചോക്ക് തുടങ്ങിയ തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ ഇന്ത്യൻ സൈനികർക്ക് സ്വാധീനം കുറയുകയും ചെയ്തിട്ടുണ്ടെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in