Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരക്കിട്ട സിഎഎ വിജ്ഞാപനം തിരഞ്ഞെടുപ്പ് ധ്രുവീകരണം ലക്ഷ്യമിട്ട്; ഇലക്ടറല്‍ ബോണ്ടിലെ തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ശ്രമം: ജയ്റാം രമേശ്

തിരക്കിട്ട സിഎഎ വിജ്ഞാപനം തിരഞ്ഞെടുപ്പ് ധ്രുവീകരണം ലക്ഷ്യമിട്ട്; ഇലക്ടറല്‍ ബോണ്ടിലെ തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ശ്രമം: ജയ്റാം രമേശ്
  ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ തിരിച്ചടി മറയ്ക്കാൻ വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി നിയമത്തിന്‍റെ വിജ്ഞാപനം തിരക്കിട്ട് പുറപ്പെടുവിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. 2019 ഡിസംബറിൽ പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിലെ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മനപ്പൂർവം കാലതാമസം വരുത്തി. ഇത് പ്രധാനമന്ത്രിയുടെ നഗ്നമായ നുണകളുടെ മറ്റൊരു ഉദാഹരണമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത് തിരഞ്ഞെടുപ്പ് ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി. പ്രത്യേകിച്ച് അസമിലും ബംഗാളിലും തിരഞ്ഞെടുപ്പുകളെ ധ്രുവീകരിക്കാനാണ് ഇത് ചെയ്തിരിക്കുന്നതെന്നും ഇലക്ടറല്‍ ബോണ്ടിലെ തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമവും ഇതിന്പിന്നിലുണ്ടെന്നും ജയ്റാം രമേശ് പറഞ്ഞു.   https://twitter.com/jairam_ramesh/status/1767169607943471197?s=46

Related articles

See all
Popular News

CBSE 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16ന് തുടക്കം

Popular News

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം; കര്‍മ്മഭൂമി എക്‌സ്പ്രസിലെ 4 കോച്ചുകളില്‍ തീപിടിച്ചു, ആള...

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Save your stories

Sign in