Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി 'ജയിലര്‍ 2'

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി 'ജയിലര്‍ 2'

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2' അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ കേരളത്തില്‍ വന്‍ തരംഗമാണ് സൃഷ്ടിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. ഒക്ടോബര്‍ 15-ന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തില്‍ എണ്ണൂറോളം സ്‌ക്രീനുകളില്‍ റെക്കോര്‍ഡ് റിലീസായിട്ടാണ് എത്തുന്നത്.

ബുക്കിംഗ് ആരംഭിച്ച് 1 മണിക്കൂറിനുള്ളില്‍ തന്നെ 1 കോടി 61 ലക്ഷം രൂപയ്ക്ക് മുകളിലാണ് കേരളത്തില്‍ ചിത്രത്തിന്റെ പ്രീസെയില്‍ നടന്നത്. ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 40,000 ടിക്കറ്റുകള്‍ക്ക് മുകളിലാണ് വിറ്റഴിഞ്ഞത്. ഡിസ്ട്രിക്ട് ബൈ സൊമാറ്റോ ആപ്പില്‍ ആദ്യ മണിക്കൂറില്‍ 12,000-ത്തിലധികം ടിക്കറ്റുകള്‍ വിറ്റ് ചിത്രം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഡിസ്ട്രിക്റ്റ് ആപ്പിന്റെ കേരളത്തിലെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ടിക്കറ്റുകള്‍ ആദ്യ മണിക്കൂറില്‍ വിറ്റു പോകുന്നത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ, ടിക്കറ്റ് ന്യൂ ആപ്പുകള്‍ വഴിയും കൗണ്ടര്‍ വില്‍പന വഴിയും ആദ്യ മണിക്കൂറില്‍ ചിത്രത്തിന്റെ 1 ലക്ഷത്തിലധികം ടിക്കറ്റുകള്‍ കേരളത്തില്‍ വിറ്റുപോയിട്ടുണ്ട്. നിലവില്‍ ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ ആപ്പില്‍ 'മോസ്റ്റ് ഹൈപ്പ്ഡ്' ബാഡ്ജും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, കോട്ടയം തുടങ്ങിയ കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ചിത്രത്തിന് വലിയ ബുക്കിംഗ് ആവേശമാണ് അനുഭവപ്പെടുന്നത്. പല കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ മുഴുവന്‍ ഷോകളും ഫുള്‍ ആയതോടെ കൂടുതല്‍ ഷോകളും മാരത്തണ്‍ ഷോകളും ഒരുക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തിലെത്തി കൈയടി നേടിയ മോഹന്‍ലാല്‍ രണ്ടാം ഭാഗത്തിലും എത്തുന്നുവെന്ന 'മോഹന്‍ലാല്‍ ഫാക്ടറും' ചിത്രത്തിന്റെ ബുക്കിംഗില്‍ വലിയ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രെയ്ലറില്‍ മാസ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിന്റെ രംഗങ്ങളും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ്.

ബ്ലോക്ക്ബസ്റ്റര്‍ വിജയമായ 'ജയിലറി'ന് ശേഷം മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തില്‍ ശിവ രാജ്കുമാറും തിരിച്ചെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, യോഗി ബാബു, ഹക്കീം ഷാജഹാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നെല്‍സണ്‍ ദിലീപ്കുമാറിന്റെ മാസ് അവതരണവും ചിത്രത്തിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. കേരളത്തില്‍ പുലര്‍ച്ചെ ആറുമണിക്ക് ആദ്യ പ്രദര്‍ശനത്തോടെ ആരംഭിക്കുന്ന റിലീസ് ദിനം വലിയൊരു ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.

ചിത്രത്തിന്റെ രചനയും സംവിധാനവും നെല്‍സണ്‍ ദിലീപ്കുമാര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം വിജയ് കാര്‍ത്തിക് കണ്ണന്‍, എഡിറ്റിംഗ് ആര്‍. നിര്‍മ്മല്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഡോ. കെ. കിരണ്‍, ആക്ഷന്‍ ചേതന്‍ ഡി'സൂസ, കോസ്റ്റ്യൂം പല്ലവി സിംഗ്, മുതുല്‍ ഹഫീസ്, സൗണ്ട് മിക്‌സ് സുരേന്‍ ജി., സൗണ്ട് ഡിസൈന്‍ സുരേന്‍ ജി., എസ്. അളഗിയകൂത്തന്‍, കളറിസ്റ്റ് ആന്‍ഡ്രിയാസ് ബ്രൂക്കല്‍, വി.എഫ്.എക്‌സ്. പ്രൊഡ്യൂസര്‍ സന്തോഷ് രാജു, മേക്കപ്പ് പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റില്‍സ് വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈന്‍ കബിലന്‍ ചെല്ലയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഡി. രമേഷ് കുച്ചിരായര്‍, ആര്‍. എസ്. സുരേഷ് മണിയന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുനില്‍ റെഡ്ഡി, പി.ആര്‍.ഒ ശബരി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Related articles

See all
Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Popular News

രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിൽ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും; സന്തോഷവാർത്...

Popular News

'യവനകഥയിലെ ഇടയകന്യക' വീണ്ടും വെള്ളിത്തിരയിലേക്ക്! 30 വർഷങ്ങൾക്ക് ശേഷം 'അന്ന'യുമായി ടോമിച്ച...

Popular News

"ബോളിവുഡ് എന്റെ കഥകൾ മോഷ്ടിച്ചു"; സിനിമാലോകത്തെക്കുറിച്ച് തുറന്നടിച്ച ജെഫ്രി ആർച്ചർ ഓർമ്മയ...

Save your stories

Sign in