Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

GOVINDA CHAMI ARRESTED| ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍: വലയിലായത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്ന്

GOVINDA CHAMI ARRESTED| ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍: വലയിലായത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്ന്
ജയില്‍ ചാടിയ സൗമ്യ കൊലക്കേസ് കുറ്റവാളി പിടിയില്‍. തളാപ്പിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് കൊടുംകുറ്റവാളിയെ പിടികൂടിയത്. പൊലീസ് വീട് വളഞ്ഞപ്പോള്‍ ഇയാള്‍ ഇറങ്ങി ഓടി. തുടര്‍ന്നാണ് കിണറ്റില്‍ ചാടിയത്. പുലര്‍ച്ചെ 1.15നാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. എന്നാല്‍ ജയിലുദ്യോഗസ്ഥര്‍ വിവരമറിഞ്ഞത് രാവിലെ അഞ്ച് മണിയോടെയാണ്. വിവരം പോലീസ് അറിഞ്ഞത് രാവിലെ 7ന് മാത്രമാണ്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലില്‍ തനിച്ച് പാര്‍പ്പിച്ചിരുന്ന സെല്ലിലെ അഴികള്‍ മുറിച്ചാണ് ഇയാള്‍ പുറത്ത് കടന്നത്. അലക്കാന്‍ വെച്ചിരുന്ന തുണികള്‍ കൂട്ടിക്കെട്ടി കയര്‍ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെന്‍സിങില്‍ തുണി കുരുക്കി. അതേ തുണി ഉപയോഗിച്ച് ഇയാള്‍ മതിലില്‍ നിന്ന് താഴേക്കിറങ്ങുകയും ചെയ്തു. ഈ സമയത്ത് പുറത്ത് നിന്നും ഇയാള്‍ക്ക് സഹായം ലഭിച്ചിരുന്നു എന്നാണ് കരുതുന്നത്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. സെല്ലിനകത്ത് ഇയാളില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ജയില്‍ പരിസരത്ത് ഇയാളെ ഉദ്യോഗസ്ഥര്‍ തിരഞ്ഞുനടന്നു. അപ്പോഴേക്കും കൊടുംകുറ്റവാളി ജയിലിന് പുറത്ത് കടന്നിരുന്നു. ശേഷം ഏഴ് മണിയോടെയാണ് പ്രതി ജയില്‍ ചാടിയെന്ന വിവരം ജയിലധികൃതര്‍ പൊലീസിനെ അറിയിക്കുന്നത്. ഇതോടെയാണ് ജയിലിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

Related articles

See all
Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Popular News

തിരുവോണം ബമ്പർ കണ്ണൂരിലേക്ക്; TL 360615 എന്ന ടിക്കറ്റിന് 30 കോടിയുടെ ഒന്നാം സമ്മാനം

Popular News

"പാർട്ടിയെക്കാൾ പ്രധാനം വ്യക്തിതാൽപര്യം; പിണറായിയും എം.വി. ഗോവിന്ദനും വർഗ്ഗ വഞ്ചകർ": കടുത്...

Save your stories

Sign in