Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' അഡ്വാൻസ് ബുക്കിംഗ് ഇന്ന് ആരംഭിക്കുന്നു; ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിൽ

'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' അഡ്വാൻസ് ബുക്കിംഗ് ഇന്ന് ആരംഭിക്കുന്നു; ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിൽ

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന "ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ" ആഗോള റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കും. ചിത്രം സെപ്റ്റംബർ 18-നാണ് തിയേറ്ററുകളിലെത്തുന്നത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ അഖില ഭാർഗവനാണ് നായിക. നടി നിലീൻ സാന്ദ്രയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. U/A 16+ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ എന്നീ പ്ലാറ്റ്‌ഫോമുകൾ വഴി ബുക്ക് ചെയ്യാം.

കോമയിൽ നിന്ന് ഉണരുന്ന പ്രധാന കഥാപാത്രത്തിന് (സംഗീത് പ്രതാപ്) ലഭിക്കുന്ന അസാധാരണമായ കേൾവിശക്തിയും അതിനെത്തുടർന്ന് അയാളുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഈ വേറിട്ട ആശയത്തിന് ഏറെ പ്രാധാന്യം നൽകുന്നതായിരുന്നു ചിത്രത്തിന്റെ നേരത്തെ പുറത്തുവന്ന ടീസറും ട്രെയ്‌ലറും. ഷറഫുദ്ദീനും അഖില ഭാർഗവനും നിർണായക വേഷങ്ങളിൽ എത്തുമ്പോൾ, സംഗീത് പ്രതാപ്-ഷറഫുദ്ദീൻ കോമ്പോയുടെ ഓൺസ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമായിരിക്കും സമ്മാനിക്കുക.

ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള കഥയായതിനാൽ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിനും സൗണ്ട് മിക്സിംഗിനും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്ന ചിത്രം സൗണ്ട് മിക്സിംഗിൽ പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. തിങ്ക് മ്യൂസിക് സംഗീത അവകാശവും ദി പ്ലോട്ട് പിക്ചേഴ്സ് ഓവർസീസ് വിതരണാവകാശവും സ്വന്തമാക്കിയ ചിത്രം ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

അഖിൽ സേവ്യർ ഛായാഗ്രഹണവും രാകേഷ് ചെറുമഠം എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മുജീബ് മജീദാണ്. നിക്സൺ ജോർജ് സൗണ്ട് ഡിസൈനും, റോണക്സ് സേവ്യർ മേക്കപ്പും, ആരതി ഗോപാൽ വസ്ത്രലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു. മനോജ് പൂങ്കുന്നം പ്രൊഡക്ഷൻ കൺട്രോളറും, അപ്പുണ്ണി സാജൻ കലാസംവിധാനവും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വി.എഫ്.എക്സ് പ്രൊമൈസ് വി.എഫ്.എക്സ്, മാർജ്ജാര വി.എഫ്.എക്സ് എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. പ്രൊജക്ട് ഡിസൈനർ: അമൃത മോഹൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ, പി.ആർ.ഓ: ശബരി.

Related articles

See all
Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Save your stories

Sign in