Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഐടി മേഖലയിലെ 40,000 പേര്‍ക്ക് ജോലി നഷ്ടപ്പെടും; സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തി ഐടി വിദഗ്ധന്‍

ഐടി മേഖലയിലെ 40,000 പേര്‍ക്ക് ജോലി നഷ്ടപ്പെടും; സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തി ഐടി വിദഗ്ധന്‍
ബാംഗളൂര്‍; ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഐടി മേഖലയില്‍ 30,000 മുതല്‍ 40,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് പ്രവചിച്ച് ഐടി വിദഗ്ധന്‍ മോഹന്‍ദാസ് പൈ. വളര്‍ച്ച മന്ദഗതിയിലാവുന്നതുകൊണ്ടാണ് കമ്പനികള്‍ക്ക് ജീവനക്കാരെ ഒഴിവാക്കേണ്ടിവരുന്നതെന്നും എന്നാല്‍ ഇത് അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സാധാരണ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനികള്‍ അതിവേഗം വളരുമ്പോഴാണ് സ്ഥാനക്കയറ്റം കൊടുക്കുന്നത്. അതുപോലെ വളര്‍ച്ച മന്ദഗതിയിലാകുമ്പോള്‍ കമ്പനികള്‍ക്ക് ഘടനകള്‍ പുന: ക്രമീകരിക്കേണ്ടി വരും. ജീവനക്കാരെ ഒഴിവാക്കേണ്ടി വരും. ഓരോ അഞ്ചു വര്‍ഷം കൂടുംതോറും ഇത് ആവര്‍ത്തിക്കുമെന്നും മോഹന്‍ദാസ് പൈ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ 80 ശതമാനം പേര്‍ക്കും അവര്‍ വിദഗ്ധരാണെങ്കില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ ചെയര്‍മാനുമാണ് പൈ.

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in