Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വൈഭവ് സൂര്യവംശി ഓപ്പണറായേക്കും; സഞ്ജു മൂന്നാമതിറങ്ങിയേക്കും, ഇഷാൻ പുറത്തുതന്നെ

വൈഭവ് സൂര്യവംശി ഓപ്പണറായേക്കും; സഞ്ജു മൂന്നാമതിറങ്ങിയേക്കും, ഇഷാൻ പുറത്തുതന്നെ

വെല്ലിംഗ്ടൺ: പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലും കളിക്കില്ലെന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച് മോർണി മോർക്കൽ വ്യക്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തിനിടെ വലത് തുടയിലെ പേശികൾക്ക് പരിക്കേറ്റതിനെ തുടർന്ന് താരം രണ്ടാം മത്സരത്തിലും കളിച്ചിരുന്നില്ല.

പരിക്ക് ഭേദമായിവരുന്നെങ്കിലും മുൻകരുതലെന്ന നിലയിലാണ് മൂന്നാം മത്സരത്തിലും ഇഷാന് വിശ്രമം അനുവദിക്കുന്നതെന്ന് മത്സരത്തലേന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ മോർക്കൽ വ്യക്തമാക്കി. "ഇഷാൻ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. എങ്കിലും മുൻകരുതൽ എന്ന നിലയിലാണ് മൂന്നാം മത്സരത്തിൽ നിന്ന് മാറ്റിനിർത്തുന്നത്," മോർക്കൽ പറഞ്ഞു. ഹാഗ്‌ലി ഓവലിൽ നടന്ന ആദ്യ മത്സരത്തിൽ 226 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നപ്പോൾ ഇഷാൻ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു.
വൈഭവ് സൂര്യവംശിക്ക് വീണ്ടും അവസരം?

ഇഷാൻ കിഷൻ പുറത്തായതോടെ പകരക്കാരനായി ടീമിലെത്തിയ 15-കാരനായ യുവതാരം വൈഭവ് സൂര്യവംശിക്ക് മൂന്നാം ടി20യിലും പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചേക്കുമെന്ന് സൂചന. രണ്ടാം മത്സരത്തിൽ വൈഭവിനെ മൂന്നാം നമ്പറിലാണ് ഇറക്കിയതെങ്കിലും 8 പന്തിൽ 4 റൺസ് നേടാനേ സാധിച്ചിരുന്നുള്ളൂ. പരിചയമില്ലാത്ത പൊസിഷനിൽ ഇറക്കിയതിനെതിരെ മുൻ താരങ്ങളായ ആർ. അശ്വിൻ, മുരളി കാർത്തിക് തുടങ്ങിയവർ വിമർശനം ഉന്നയിച്ചിരുന്നു.

ഈ സാഹചര്യത്തിൽ വെല്ലിംഗ്ടണിൽ നടക്കുന്ന നിർണായക മത്സരത്തിൽ വൈഭവ് സൂര്യവംശിയെ അഭിഷേക് ശർമ്മയ്ക്കൊപ്പം ഓപ്പണർ സ്ഥാനത്ത് കളിപ്പിക്കാനാണ് സാധ്യത. വൈഭവും അഭിഷേകും ഓപ്പണർമാരായാൽ മലയാളി താരം സഞ്ജു സാംസൺ മൂന്നാം നമ്പറിലേക്ക് മാറേണ്ടിവരും.

Related articles

See all
Popular News

ആവേശം നിറഞ്ഞു, ഗോളില്ലാതെ പിരിഞ്ഞു; ബ്ലാസ്റ്റേഴ്‌സ് - മുംബൈ മത്സരം സമനിലയിൽ

Popular News

ഇന്‍ക്ലൂസീവ് അത്‌ലറ്റിക്‌സോടെ കായികമേളയ്ക്ക് ഇന്ന് ഒദ്യോഗിക തുടക്കം; പ്രധാന പോരാട്ടങ്ങള്‍...

Popular News

മഴയിലും മാറ്റുരയ്ക്കാൻ കൗമാരകേരളം: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് കോഴിക്കോട്...

Popular News

കൊച്ചിയില്‍ ഐഎസ്എല്‍ പൂരം: ആദ്യ ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ...

Save your stories

Sign in