Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Jebi Mather MP| ബിജെപി നേതാവിനും റിപ്പോര്‍ട്ടര്‍ ചാനലിനും എതിരേ പിണറായിയുടെ പോലീസിന് അന്വേഷണമില്ലേ? ജെബിമേത്തര്‍ എംപി

Jebi Mather MP| ബിജെപി നേതാവിനും റിപ്പോര്‍ട്ടര്‍ ചാനലിനും എതിരേ പിണറായിയുടെ പോലീസിന് അന്വേഷണമില്ലേ?  ജെബിമേത്തര്‍ എംപി
ചടയമംഗലം: ബി.ജെ.പി നേതാവ് സി.കൃഷ്ണകുമാറിന്റെയും റിപ്പോര്‍ട്ടര്‍ ചാനലില്‍ ഒരു സ്ത്രീക്കും നേരെ ഉണ്ടായ പീഡന പരാതികള്‍ അന്വേഷിക്കാത്തത് ഇരുവരും സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും വര്‍ക്കിംഗ് പാര്‍ട്ട്‌നര്‍മാരായതു കൊണ്ടാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എം.പി. ആരോപിച്ചു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ അന്വേഷണം നടത്തുന്ന പിണറായിക്ക് ബി.ജെ.പി നേതാവിന്റെ പേര് കേള്‍ക്കുമ്പോള്‍ മുട്ടിടിക്കും. ഹവാല പണമിടപാട് കേസില്‍ സുരേന്ദ്രനെ രക്ഷിച്ച പിണറായി കൃഷ്ണ കുമാറിനും രക്ഷാമാര്‍ഗം ഒരുക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനലിലെ സ്ത്രീ തനിക്ക് തൊഴിലിടത്ത് നേരിട്ട പ്രയാസങ്ങള്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടും അന്വേഷണവും നടപടിയുമില്ലെന്നും ജെബി മേത്തര്‍ കുറ്റപ്പെടുത്തി മഹിളാസാഹസ് കേരളയാത്രയ്ക്ക് അലയമണ്‍, ഇറ്റിവ, തുടയന്നൂര്‍,ചിതറ, മടത്തറ, കുമ്മിള്‍, കടയ്ക്കല്‍, ആല്‍ത്തറമൂട് ,നിലമേല്‍,ചടയമംഗലം ,ഇളമാട്, വെളിനെല്ലൂര്‍ എന്നീ മണ്ഡലങ്ങളില്‍ സ്വീകരണങ്ങള്‍ നല്‍കി. കൊല്ലം ഡി സി സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.ബിന്ദു കൃഷ്ണ,കെ പി സി സി ജനറല്‍ സെക്രട്ടറി എം എം നസീര്‍, നിര്‍വാഹക സമിതി അംഗം ജ്യോതികുമാര്‍ ചാമക്കാല, സെക്രട്ടറിമാരായ അഡ്വ.സൈമണ്‍ അലക്‌സ്, നടക്കുന്നില്‍ വിജയന്‍, അഡ്വ. ജെര്‍മിയാസ്, എന്നിവര്‍ വിവിധ സ്വീകരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഫെബ സുദര്‍ശന്‍, സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തന്‍, ആര്‍ രശ്മി,മാരിയത്ത് ബീവി എന്നിവര്‍ പ്രസംഗിച്ചു

Related articles

See all
Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Save your stories

Sign in