Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി.പി.എം തളരുന്നുവോ?; കോണ്‍ഗ്രസിലേക്ക് സി.പി.എം നേതാക്കളുടെ ഒഴുക്ക്

സി.പി.എം  തളരുന്നുവോ?; കോണ്‍ഗ്രസിലേക്ക് സി.പി.എം നേതാക്കളുടെ ഒഴുക്ക്
കാസർഗോഡ്: ജില്ലയിൽ സിപിഎം നേതാക്കൾ കോൺഗ്രസ് പാർട്ടിയില്‍ ചേർന്നു. സിപിഎം മഞ്ചേശ്വരം മുന്‍ ഏരിയ കമ്മിറ്റി മെമ്പറും സി ഐ ടി യു ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ടുമായ ഫാറൂഖ് ഷിറിയയുടെ നേതൃത്വത്തില്‍ സിപിഎം നേതാക്കളും അനുഭാവികളുമാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വെച്ച് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസലാണ് പ്രവര്‍ത്തകരെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ബന്തിയോട് മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന അഷ്റഫ് മുട്ടം, പി.കെ നഗര്‍ ബ്രാഞ്ച് സെക്രട്ടറിയും കമ്മിറ്റി അംഗവുമായിരുന്ന ലത്തീഫ് , ബന്തിയോട് മുട്ടം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന റിയാസ് ആലക്കോട്, പാര്‍ട്ടി മെമ്പറും അനുഭാവികളുമായ ഡി ബഷീര്‍, ജാവേദ് മുട്ടം, ലത്തീഫ് ഷിറിയ, മുഹമ്മദ് യൂസഫ് ഓണന്ത, ജാഫര്‍ തങ്ങള്‍, അബ്ദുള്ള പച്ചമ്പല, മുഹമ്മദ് മെര്‍ക്കള എന്നിവരാണ് സിപിഎം പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത് . കൊലപാതക കുറ്റത്തിന് കോടതി ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് സംരക്ഷണമൊരുക്കുന്ന സിപിഎം നടപടിയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് നേതാക്കള്‍ പറഞ്ഞു.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in