Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 558 കോടി! പുതിയ ബില്ലുമായി ഇറാന്

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 558 കോടി! പുതിയ ബില്ലുമായി ഇറാന്

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് കോടികളുടെ പ്രതിഫലം പ്രഖ്യാപിക്കാന്‍ ഇറാന്‍ നീക്കം.  ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 5.8 കോടി ഡോളര്‍, അതായത് ഏകദേശം 558 കോടി രൂപ പ്രതിഫലം നല്‍കാനുള്ള പ്രത്യേക ബില്‍ ഇറാന്‍ പാര്‍ലമെന്റ് തയ്യാറാക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഇറാന്റെ ഈ അസാധാരണ നീക്കം. പുതിയ നീക്കത്തോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലേക്കാണ് നീങ്ങുന്നത്. 

ട്രംപിനെയും നെതന്യാഹുവിനെയും നരകത്തിലേക്ക് അയക്കുന്നവര്‍ക്ക് ഉടന്‍ രാജ്യം പ്രതിഫലം നിശ്ചയിക്കുമെന്ന് നാഷണല്‍ സെക്യൂരിറ്റി കമ്മിഷന്‍ അംഗം മഹ്‌മൂദ് നബാവിയാനും പ്രഖ്യാപിച്ചു. ഇറാന്റെ പുതിയ നീക്കം യുഎസ്, ഇസ്രയേല്‍, ഇറാന്‍ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. തനിക്കെതിരെ ഇറാന്‍ വധശ്രമം നടത്തിയാല്‍ ഇറാനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ കര്‍ശന ഉത്തരവ് നല്‍കുമെന്ന് ട്രംപ് കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു



Related articles

See all
Popular News

ഫ്ലൈദുബായ് വിമാനത്തിലെ വൻദുരന്തം ഒഴിവാക്കി; ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്...

Popular News

വിദ്യാർത്ഥി സംവാദത്തിനായി രാഹുൽ ഗാന്ധി ചെന്നൈയിൽ; മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കൂടിക്ക...

Popular News

മോദി 'പാനിക്' ആണ്; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പതനത്തിലേക്ക് നയിക്കും: കെസ...

Popular News

'പ്രതിഷേധം തുടങ്ങും മുന്‍പേ മോദി തോല്‍വി സമ്മതിച്ചു'; ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാന...

Save your stories

Sign in